ഭക്ഷ്യ വിഷബാധയേറ്റ് നഴ്‌സ് മരിച്ച സംഭവം; ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ക്ക് സസ്‌പെന്‍ഷന്‍

ഭക്ഷ്യ വിഷബാധയേറ്റ് നഴ്‌സ് മരിച്ച സംഭവത്തില്‍ നടപടിയുമായി കോട്ടയം നഗരസഭ. നഗരസഭയിലെ ഹെല്‍ത്ത് സൂപ്പര്‍വൈസറെ സസ്‌പെന്‍ഡ് ചെയ്തു. അടുക്കള കെട്ടിടത്തിന് ലൈസന്‍സ് ഇല്ലാതിരുന്നിട്ടും ഹോട്ടലിന് പ്രവര്‍ത്തനാനുമതി കൊടുത്തതിലാണ് നടപടി.

മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല എന്ന പേരില്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട ഹോട്ടലിന് 7 ദിവസങ്ങള്‍ക്കു ശേഷം വീണ്ടും പ്രവര്‍ത്തനാ അനുമതി നല്‍കി. അടുക്കള കെട്ടിടത്തിന് ലൈസന്‍സ് ഇല്ലാതിരുന്നിട്ടും പ്രവര്‍ത്തനാനുമതി കൊടുത്തതിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് നടപടി. ഹോട്ടലിന് രണ്ട് കിലോമീറ്റര്‍ അകലെ അതിഥി തൊഴിലാളികളുടെ ക്യാമ്പിന് സമീപത്താണ് അടുക്കള പ്രവര്‍ത്തിച്ചിരുന്നത്. അതേസമയം ആരോപണം ഉയര്‍ന്ന സംക്രാന്തിയിലെ ഹോട്ടലിനെതിരെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തി. ഒരു കുടംബത്തിലെ 6 പേര്‍ക്കാണ് ഭക്ഷ്യവിഷ ബാധ ഉണ്ടായത്.

കേസില്‍ തുടര്‍ അന്വേഷണത്തിനായി രാസ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് പോലീസ്. ഛര്‍ദിയും ശ്വാസമുട്ടലും ഉണ്ടായി ആരോഗ്യനില വഷളായി മരണം സംഭവിച്ചെന്നാണ് എഫ്‌ഐആര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here