പെലെയെ കാണാൻ നെയ്മർ എത്തിയില്ല; താരത്തിനെതിരെ വ്യാപക വിമർശനം

ഫുട്ബോൾ ഇതിഹാസം പെലെയ്ക്ക് അന്ത്യോപചാരം അർപ്പിക്കാൻ ബ്രസീൽ സൂപ്പർ താരം നെയ്മർ എത്താത്തതിൽ വിമർശനം ഉയരുന്നു.ഫിഫ പ്രസിഡന്റ്ജിയാനി ഇന്‍ഫാൻ്റീനോ തുടങ്ങി അന്തർദേശീയ പ്രമുഖരും താരങ്ങളും പതിനായിരക്കണക്കിന് ആരാധകരും അന്ത്യോപചാരമർപ്പിക്കാൻ സാൻ്റോസിൽ എത്തിയപ്പോൾ നെയ്മർ എത്താതിരുന്നതിനെ തുടർന്നാണ് വിമർശനം ഉയരുന്നത്.

കുറഞ്ഞ സമയത്തിനകം ഫ്രാൻസിൽ നിന്നൊരു യാത്ര നെയ്മറിന് സാധ്യമല്ല. ഇവിടെ ഉണ്ടാവണമെന്ന് തന്നോട് ആവശ്യപ്പെട്ടത് നെയ്മറാണെന്നും താരത്തിൻ്റെ പിതാവ് നെയ്മർ സാൻ്റോസ് സീനിയർ വ്യക്തമാക്കിയിരുന്നു.ഇതോടെ മാധ്യമങ്ങളിലടക്കം വ്യാപക വിമർശനമാണ് നെയ്മർക്കെതിരെ ഉയർന്നത്.

എന്നാൽ പിഎസ്ജി മാനേജ്മെന്റിൽ സമ്മർദം ചെലുത്തിയിരുന്നെങ്കിൽ നെയ്മറിന് ബ്രസീലിൽ എത്താനുള്ള അനുമതി കിട്ടുമായിരുന്നുവെന്ന് മാധ്യമപ്രവർത്തകനും ടെലിവിഷൻ അവതാരകനുമായ ജോസ് ലൂയിസ് ഡാറ്റേന പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here