വിലങ്ങാട് തേനീച്ചയുടെ കുത്തേറ്റ് മധ്യവയസ്‌കന്‍ മരിച്ചു

നാദാപുരം വിലങ്ങാട് കുരുമുളക് പറിക്കുന്നതിനിടയില്‍ തേനീച്ചയുടെ കുത്തേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. വിലങ്ങാട് പാനോം സ്വദേശി പുത്തന്‍വീട്ടില്‍ സുദേവനാണ് (65) മരിച്ചത്.

കുരുമുളക് പറിക്കാന്‍ രാവിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് പോയ സുദേവനെ ഉച്ചക്കാണ് തേനീച്ചയുടെ കുത്തേറ്റ് വഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരില്‍ ചിലര്‍ക്കും കുത്തേറ്റിട്ടുണ്ട്. ഈ പ്രദേശത്ത് രണ്ടു ദിവസമായി തേനീച്ചയുടെ അക്രമം നിലനില്‍ക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. വളയം പോലീസ് സ്ഥലത്തെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here