ഓണ്‍ലൈന്‍ ഗെയ്മുകള്‍ക്കായി കരട് ചട്ടമുണ്ടാക്കി ഐ ടി മന്ത്രാലയം

വര്‍ത്തമാന കാലത്ത് കുട്ടികളെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന വിനോദമാണ് ഓണ്‍ലൈന്‍ ഗെയിമുകള്‍. ഭക്ഷണവും ഉറക്കവും ഒക്കെ കളഞ്ഞാണ് കുട്ടികള്‍ ഗെയിമുകള്‍ക്ക് വേണ്ടി സമയം കളയുന്നത്. ഗെയിമുകള്‍ക്ക് അടിമയായി ജീവന്‍ കളഞ്ഞ സംഭവങ്ങള്‍ക്കും ഒട്ടും കുറവില്ല. എന്നാല്‍ ഇനി മുതല്‍ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ ഇനി മുതല്‍ രക്ഷിതാക്കളുടെ സമ്മതം വേണ്ടി വരും. കേന്ദ്ര ഐടി മന്ത്രാലയം ഓണ്‍ലൈന്‍ ഗെയിമിങ് രംഗം നിയന്ത്രിക്കാനുള്ള കരട് ചട്ടമുണ്ടാക്കി. ഇത് പൊതുജനാഭിപ്രായത്തിനായി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഭേദഗതി കൊണ്ടുവരുന്നത് ഐടി ഇന്റര്‍മീഡിയറി ചട്ടങ്ങളിലാണ്.

അടുത്ത മാസത്തോടെ ഇത് പ്രാബല്യത്തില്‍ വരുമെന്നാണ് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറയുന്നത്. ഇതിനൊക്കെ പുറമേ പുതിയ ചട്ടപ്രകാരം ഗെയിമിങ്ങ് കമ്പനികള്‍ പാലിക്കേണ്ട ചില നിയമാവലികളുമുണ്ട്. ചൂതാട്ടം , വാതുവയ്പ് എന്നിവ ഓണ്‍ലൈനായി അനുവദിക്കില്ല, ഗെയിമിങ്ങ് കമ്പനികളെ നിയന്ത്രിക്കാന്‍ ഒരു സമിതി നിലവില്‍ വരും. പണം ഉപയോഗിച്ചുള്ള ഗെയിമുകള്‍ ഉള്ളതിനാല്‍ കളിക്കുന്നവരുടെ കമ്പനികള്‍ തന്നെ പൂര്‍ത്തിയാക്കണം. അതായത് ബാങ്കിന്റെ പ്രവര്‍ത്തനത്തിന് സമാനമായിരിക്കും എന്നര്‍ഥം. ബാങ്ക് അക്കൗണ്ട് മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വെരിഫൈ ചെയ്യുന്നത് പോലെ ഗെയിമിങ്ങ് പ്രൊഫൈലില്‍ രേഖപ്പെടുത്തണം.

കമ്പനിക്കെതിരെ പരാതിയുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ഇന്ത്യക്കാരായ ചീഫ് കംപ്ലയന്‍സ് ഓഫിസര്‍,നോഡല്‍ ഓഫിസര്‍ എന്നിവര്‍ ഉണ്ടായിരിക്കണം. ഈ ഗെയിമിങ്ങ് കമ്പനികള്‍ പരസ്യം നല്‍കുകയാണെന്ന് കരുതുക. ഇതിന് നിയന്ത്രണ കമ്മിറ്റി അംഗീകാരം നല്‍കിയിട്ടുണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്തം പരസ്യം സ്വീകരിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകള്‍ക്ക് മാത്രമായിരിക്കും. കുട്ടികള്‍ ഭാവിയുടെ വാഗ്ധാനങ്ങളാണ്. നിയമങ്ങള്‍ ശക്തമാക്കിയാലും ഇത്തരം പ്രവണതകളിലേക്ക് നീങ്ങുന്നതില്‍ ജാഗ്രത പാലിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News