ശമ്പള വര്‍ധനവ് ആവശ്യം; നഴ്‌സുമാരുടെ സൂചനാ പണിമുടക്ക് തുടങ്ങി

ശമ്പള വര്‍ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നടത്തുന്ന സൂചനാ പണിമുടക്ക് തൃശൂരില്‍ ആരംഭിച്ചു. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരാണ് സമര ചെയ്യുന്നത്. നഴ്‌സുമാരുടെ പ്രതിദിന വേതനം 1500 രൂപയാക്കണം എന്നത് ഉള്‍പ്പടെയാണ് സമരക്കാര്‍ ഉന്നയിക്കുന്ന ആവശ്യം.

അതേസമയം അത്യാഹിത വിഭാഗങ്ങളടക്കമുള്ള അവശ്യ വിഭാഗങ്ങളെ സമരം ബാധിക്കരുതെന്ന് ഹൈക്കോടതി ഇന്നലെ ഇടക്കാല ഉത്തരവിറക്കിയിരുന്നു.

ആശുപത്രികളുടെ പ്രവര്‍ത്തനം സുഗമമായി നടത്തണമെന്നും സംരംക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ ഹര്‍ജി നല്‍കിയത്. ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാന്‍ മൂന്നിലൊന്ന് ജീവനക്കാരെ മാത്രമേ സമരത്തിന്റെ ഭാഗമാക്കൂവെന്ന് യുഎന്‍എ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News