സ്‌കൂള്‍ കലോത്സവത്തില്‍ നോണ്‍ വെജ് വിഭവങ്ങളും വിളമ്പും: മന്ത്രി വി ശിവന്‍കുട്ടി

അടുത്തവര്‍ഷം മുതല്‍ എന്തായാലും കലോത്സവത്തില്‍ നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളും ഉണ്ടാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഈ വര്‍ഷം ഈ ഘട്ടത്തില്‍ അത് നടപ്പാക്കാന്‍ ആകുമോ എന്നത് പരിശോധിക്കുകയാണ്.

വൈവിധ്യങ്ങളുടെ ഉത്സവമാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം. വൈവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ തന്നെയാണ് പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ഉണ്ടാവുകയെന്നും മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇതുവരെ നല്‍കിവന്നിരുന്നത് വെജിറ്റേറിയന്‍ വിഭവങ്ങളാണ്. അതിനൊരു മാറ്റം ഉണ്ടാകും എന്നതു തീര്‍ച്ച. ഇതുമായി ബന്ധപ്പെട്ട ആരോഗ്യകരമായ ചര്‍ച്ചകളെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള ചര്‍ച്ചകള്‍ക്ക് പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉണ്ട് എന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News