മന്ത്രി സജി ചെറിയാനെതിരെയുള്ള തടസ ഹർജി കോടതി തള്ളി

മന്ത്രി സജി ചെറിയാനെതിരായ തടസ ഹര്‍ജി തിരുവല്ല കോടതി തള്ളി. പൊലീസ് റിപ്പോര്‍ട്ട് ഇപ്പോള്‍ പരിഗണിക്കരുതെന്ന ആവശ്യമാണ് കോടതി തള്ളിയത്. തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ഹൈക്കോടതി അഭിഭാഷകൻ ബൈജു നോയലാണ് ഹർജി നൽകിയത്.
സജി ചെറിയാൻ എംഎൽഎ മന്ത്രിയായിരിക്കെ ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചിട്ടില്ലെന്നായിരുന്ന് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നു.

ഭരണഘടനയെ വിമര്‍ശിച്ച് പ്രസംഗം നടത്തിയ സംഭവത്തില്‍ തിരുവല്ല കോടതിയുടെ നിര്‍ദേശ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്മേല്‍ പൊലീസ് സമര്‍പ്പിച്ച റഫര്‍ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ഹൈക്കോടതി തീരുമാനം വരുന്നത് വരെ റിപ്പോര്‍ട്ടിന്മേല്‍ തീരുമാനം എടുക്കരുതെന്നും കേസില്‍ വിധി പറയരുതെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News