കൊടൈക്കനാൽ വനത്തിനുള്ളിൽ കാണാതായ യുവാക്കളെ കണ്ടെത്തി

കൊടൈക്കനാൽ വനത്തിനുള്ളിൽ കാണാതായ യുവാക്കളെ കണ്ടെത്തി. ഈരാറ്റുപേട്ട സ്വദേശികളായ അൽത്താഫ്, ഹാഫിസ് എന്നിവരെയാണ് വനത്തിനകത്തുനിന്നും കണ്ടെത്തിയത്. കൊടൈക്കനാൽ പൂണ്ടിയിൽ നിന്നും 25 കിലോമീറ്റർ അകലെ കത്രികാവട എന്ന വനത്തിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. മരം വെട്ടുകാരൻ യുവാക്കൾ വനത്തിലുണ്ടെന്ന വിവരം വനപാലകരെ അറിയിച്ചത്.തുടർന്ന് യുവാക്കളെ കൊടൈക്കനാലിൽ എത്തിക്കുകയായിരുന്നു.

കൊടൈക്കനാലിലേയ്ക്ക് യാത്ര പോയ അഞ്ചംഗ സംഘത്തിൽപ്പെട്ടവരായിരുന്നു ഇവർ.തിങ്കളാഴ്ചയാണ് ഇവര്‍ കൊടൈക്കനാലിലേയ്ക്ക് യാത്ര പോയത്. പ്രദേശത്തെ പൂണ്ടി ഉള്‍ക്കാട്ടിലാണ് ഇവരെ കാണാതായത്. ഇതേതുടർന്ന് പ്രദേശത്തെ 35ഓളം പേര്‍ സ്ഥലത്തെത്തി ഇവർക്കായി തെരച്ചില്‍ നടത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News