കെ എസ് ആര്‍ ടി സി ഗ്രാമവണ്ടി ഇനി വയനാട്ടിലും

കെ എസ് ആര്‍ ടി സി തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഗ്രാമവണ്ടി സര്‍വീസ് ഇനി വയനാട്ടിലും. ഉള്‍പ്രദേശങ്ങളിലെ യാത്രാ പ്രശ്‌നങ്ങള്‍ തീര്‍ക്കാനായി ലക്ഷ്യമിടുന്നതാണ് ഗ്രാമവണ്ടി പദ്ധതി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന ജില്ലയിലെ ആദ്യത്തെ ബസിന്റെ ഉദ്ഘാടനം ജനുവരി ആറിന് രാവിലെ പത്തരക്ക് മന്ത്രി ആന്റണി രാജു നിര്‍വഹിക്കും.

സംസ്ഥാനത്ത് യാത്രാക്ലേശം അനുഭവിക്കുന്ന ജില്ലകളില്‍ ഒന്നാണ് വയനാട്. യാത്രാ ദുരിതം രൂക്ഷമായതും ബസുകള്‍ ഇല്ലാത്തതുമായ റൂട്ടുകളിലൂടെയായിരിക്കും ഗ്രാമവണ്ടികളുടെ സര്‍വീസ്. ഇക്കാരണത്താല്‍ തന്നെ വയനാട് ജില്ലയില്‍ വലിയ സാധ്യതയാണ് ഗ്രാമവണ്ടികള്‍ക്കുള്ളത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലുള്‍പ്പെട്ടതും നിലവില്‍ വാഹന സൗകര്യം കുറവുള്ളതുമായ റൂട്ടുകള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടായിരിക്കും സര്‍വീസ്.

രാവിലെ മാനന്തവാടിയില്‍ നിന്നും ആരംഭിച്ച് വൈകുന്നേരം മാനന്തവാടിയില്‍ തന്നെ എത്തുന്ന രീതിയിലാണ് ഗ്രാമവണ്ടിയുടെ സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ദിവസേന നൂറ്റമ്പതോളം കിലോമീറ്റര്‍ ഗ്രാമവണ്ടി സഞ്ചരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here