വയനാട്ടിൽ കടബാധ്യത മൂലം മധ്യവയസ്കൻ ജീവനൊടുക്കി

വയനാട് പനമരത്ത് മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നീർവാരം തരകമ്പം ആദിവാസി കോളനിയിലെ മണിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇയാൾക്ക് കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കി മാറ്റി. മണിയുടേത് ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം എന്ന് പൊലീസ് വ്യക്തമാക്കി.കടബാധ്യത മൂലമുണ്ടായ മനോവിഷമത്തിലാണോ മണി ആത്മഹത്യ ചെയ്തതെന്ന കാര്യം പൊലീസ് പരിശോധിച്ചു വരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News