
കാത്തിരുന്നു കിട്ടിയ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൻറെ ആഹ്ളാദത്തിലാണ് കോഴിക്കോട്. ജന പങ്കാളിത്തം കൊണ്ടും , മത്സരാവേശം കൊണ്ടും കൺനിറയ്ക്കുന്ന ആഘോഷപ്പൂരത്തിൽ വിദ്യാർത്ഥി പങ്കാളിത്തം ഉറപ്പാക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശ പ്രകാരം കോഴിക്കോട് ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രൈമറി, സെക്കന്ററി, ഹയർ സെക്കന്ററി, വി.എച്ച്. എസ്. സി വിദ്യാലയങ്ങൾക്ക് വെള്ളിയാഴ്ച (2023 -ജനുവരി- 6) അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടർ സി മനോജ് കുമാർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here