യോഗി ചെയ്യുന്നത് രാഷ്ട്രീയ കച്ചവടം; ശിവസേന എം.പി സഞ്ജയ് റാവത്ത്

മുംബൈയിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ റോഡ് ഷോയെ പരിഹസിച്ച് ശിവസേന താക്കറെ വിഭാഗം എംപി സഞ്ജയ് റാവത്ത്. യോഗിയുടെ സന്ദർശനത്തെ “രാഷ്ട്രീയ കച്ചവടം എന്നാണ് റാവത്ത് വിശേഷിപ്പിച്ചത്. മുംബൈയിൽ നിന്നും സിനിമാ വ്യവസായത്തെ യു പിയിലേക്ക് പറിച്ച് നടാമെന്നത് യോഗിയുടെ വ്യാമോഹമാണെന്നും സഞ്ജയ് റൗത് വെല്ലുവിളിച്ചു.

ബുധനാഴ്ച മുതൽ രണ്ട് ദിവസത്തെ മുംബൈ സന്ദർശനത്തിനെത്തിയ യോഗി ബുധനാഴ്ച യുപിയിൽ നിന്നുള്ള വ്യവസായ പ്രമുഖർ, അഭിനേതാക്കൾ, പ്രവാസികൾ എന്നിവരുമായി മുംബൈയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. യു പിയിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നതിനുള്ള റോഡ് ഷോ ഫ്ലാഗ് ഓഫ് ചെയ്യാനിരിക്കുന്നതിനിടെയാണ് ശിവസേന താക്കറെ വിഭാഗം എംപിയുടെ പരിഹാസം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here