ADVERTISEMENT
ലോകമെങ്ങുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യ പാകിസ്ഥാൻ പോരാട്ടം. ഇരു രാജ്യങ്ങളുടെയും കളിയാവേശം പലപ്പോഴും ഗ്രൗണ്ടിന് പുറത്തേക്കും കടക്കാറുണ്ട്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വിയോജിപ്പ് കൊണ്ട് തന്നെ ഇന്ത്യ പാക് പോരാട്ടം പലപ്പോഴും രാഷ്ട്രീയ പരമായും പ്രാധാന്യമുള്ളതാണ്. ആരാധകർ കാത്തിരുന്ന മത്സരത്തിന് 2023 ൽ കളമൊരുങ്ങും . സെപ്റ്റംബറിൽ നടക്കുന്ന ഏഷ്യ കപ്പിൽ ആവും ഇരു രാജ്യങ്ങളും ഏറ്റുമുട്ടുക.
അടുത്ത രണ്ട് വർഷത്തേക്കുള്ള ടീം കലണ്ടറിലാണ് മത്സരത്തെ കുറിച്ചുള്ള വിവരങ്ങൾ ബിസിസിഐ പുറത്തു വിട്ടത്. ബിസിസിഐ സെക്രട്ടറിയും എസിസി പ്രസിഡന്റുമായ ജയ് ഷായാണ് കലണ്ടർ പുറത്തിറക്കിയത്. ക്രിക്കറ്റിനെ പുതിയ ഉയരങ്ങളിലെത്തിക്കാൻ സമാനതകളില്ലാത്ത എല്ലാ ശ്രമങ്ങളും നമ്മുടെ ഭാഗത്തു നിന്നുണ്ടാവുമെന്നും. ഇന്ത്യൻ ക്രിക്കറ്റിന് ഇനി നല്ല സമയമാണ് വരാനിരിക്കുന്നത് എന്നും ജയ് ഷാ പറഞ്ഞു.
ACC പ്രഖ്യാപിച്ച രണ്ട് വർഷത്തെ കലണ്ടറിൽ മൊത്തം 145 ഏകദിന, ടി20 മത്സരങ്ങൾ ടീം ഇന്ത്യ കളിക്കും. 2023-ൽ 75 മത്സരങ്ങൾ നടക്കും , 2024-ൽ ആയിരിക്കും ബാക്കി 70 മത്സരങ്ങൾ നടക്കുക.
Get real time update about this post categories directly on your device, subscribe now.