ജനാധിപത്യ മഹിള അസോസിയേഷൻ ദേശീയ സമ്മേളനത്തിന് ഇന്ന് തുടക്കം

ജനാധിപത്യ മഹിളാ അസോസിയേഷന്‍റെ 13-ാം അഖിലേന്ത്യ സമ്മേളനത്തിന്‍റെ പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പ്രശസ്ത നർത്തകിയും കലാമണ്ഡലം ചാൻസലറുമായ മല്ലിക സാരാഭായി സമ്മേളനം ഉദ്ഘാടനം ചെയ്യും. 25 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി 850 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

36 വർഷത്തിനുശേഷം സമ്മേളനം കേരളത്തിലെത്തുന്ന ജനാധിപത്യ മഹിളാ അസോസിയേഷന്‍റെ അഖിലേന്ത്യ സമ്മേളനത്തിന്‍റെ ആവേശത്തിലാണ് തലസ്ഥാനം.ക‍ഴിഞ്ഞ ദിവസം ദീപശിഖ, കൊടിമര, പതാക ജാഥകൾ പൊതുസമ്മേളനവേദിയായ മല്ലുസ്വരാജ്യം നഗറിൽ സംഗമിച്ചു തുടർന്ന്‌ അഖിലേന്ത്യ വൈസ് പ്രസിഡന്റ്‌ പി കെ ശ്രീമതി പതാക ഉയർത്തുന്നതോടെയാണ് സമ്മേളനത്തിന്‌ തുടക്കമായത്. ഇന്ന് സമ്മേളന വേദിയായ എം സി ജോസഫൈൻ നഗറിൽ അഖിലേന്ത്യ പ്രസിഡന്‍റ് മാലിനി ഭട്ടാചാര്യ രാവിലെ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം കേരള കലാമണ്ഡലം കൽപ്പിത സർവകലാശാല നിയുക്ത ചാൻസലറും നർത്തകിയുമായ മല്ലിക സാരാഭായി ഉദ്ഘാടനംചെയ്യും.

25 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി 850 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ആറ് കമ്മീഷൻ പേപ്പറുകൾ സമ്മേളനം ചർച്ചചെയ്യും. തിങ്കളാഴ്ച ഒരു ലക്ഷം സ്ത്രീകൾ പങ്കെടുക്കുന്ന പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും സമ്മേളനം സമാപിക്കും. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News