ADVERTISEMENT
രഞ്ജി ട്രോഫിയിലെ എലൈറ്റ് ഗ്രൂപ്പ് സിയിലെ കേരളം -ഗോവ മത്സരം നാലാം ദിനത്തിലേക്ക് കടക്കുമ്പോൾ ഇരു ടീമുകളും വിജയപ്രതീക്ഷയിൽ. മൂന്നാംദിനം കളി അവസാനിച്ചപ്പോൾ കേരളം ആറ് വിക്കറ്റിന് 172 റൺസെടുത്തിട്ടുണ്ട്. നാല് വിക്കറ്റ് കൈവശമുള്ള കേരളം 126 റൺസ് മാത്രം മുന്നിലാണ്.
കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 265 റൺസിനെതിരെ ബാറ്റ് ചെയ്ത ഗോവ 311 റൺസാണ് അടിച്ചുകൂട്ടിയത്. അഞ്ചിന് 200 റൺസെന്ന നിലയിൽ രണ്ടാംദിനത്തിൽ ബാറ്റിങ് ആരംഭിച്ച ഗോവ അതിവേഗമാണ് 46 റൺസിന്‍റെ ലീഡ് സ്വന്തമാക്കിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.