ചാൻസലർ ബിൽ രാഷ്ട്രപതിക്ക് അയക്കാൻ നിയമോപദേശം

ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ നീക്കം ചെയ്യുന്ന സർവ്വകലാശാല നിയമ ഭേദഗതിയിൽ ബിൽ രാഷ്ട്രപതി അയക്കാൻ ഗവർണർക്ക് നിയമോപദേശം.രാജ്ഭവൻ ലീഗൽ അഡ്വൈസർ ഗോപകുമാരൻ നായരാണ് ഗവർണർക്ക് നിയമോപദേശം നൽകിയത്. ഗവർണറെ ബാധിക്കുന്ന വിഷയത്തിൽ സ്വയം തീരുമാനം എടുക്കരുത് എന്നാണ് നിയമോപദേശം നൽകിയത്.ബുധനാഴ്ച്ചയാണ് ഗവർണർക്ക് നിയമോപദേശം ലഭിച്ചത് എന്നാണ് റിപ്പാർട്ടുകൾ.

ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ നീക്കം ചെയ്യുന്ന ബിൽ രാഷ്ട്രപതിക്ക് വിടുന്നതിൽ തീരുമാനം എടുത്തിട്ടില്ലെന്ന് ദില്ലിയിൽ മാധ്യമങ്ങളോട് ഇന്ന്പറഞ്ഞിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.ഇക്കാര്യം പരിശോധിച്ചു വരികയാണെന്നും തന്നെകൂടി ബാധിക്കുന്ന കാര്യമായതിനാല്‍ ഒറ്റക്ക് തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.

നിയമസഭാ സമ്മേളനത്തിൽ പാസായ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്നു ഗവർണറെ പുറത്താക്കാനുള്ള രണ്ടു ബില്ലുകൾ ഒഴികെയുള്ള മറ്റു ബില്ലുകൾക്ക് ഗവർണർ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.  സർവകലാശാലകളുടെ ചാൻസലർ ബില്ലുകൾ, നദീതീര സംരക്ഷണവും മണൽ വാരൽ നിയന്ത്രണവും (ഭേദഗതി) ബിൽ, ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്ട്രേഷനും നിയന്ത്രണവും) ഭേദഗതി ബിൽ, പ്രവാസി ഭാരതീയർ (കേരളീയർ) കമ്മിഷൻ ഭേദഗതി ബിൽ തുടങ്ങി 17 ബില്ലുകളായിരുന്നു കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പാസാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News