അഞ്ജലിയുടെ മരണം; ഒരാൾ കൂടി അറസ്റ്റിൽ

സുൽത്താൻപുരിയിൽ കാറിടിച്ച് യുവതി മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. യുവതിയെ വലിച്ചിഴച്ച കാറിന്റെ ഉടമ അശുതോഷാണ് അറസ്റ്റിലായത് . ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 6 ആയി.
യുവതിയുടെ മരണത്തിൽ പൊലീസിന്റെ വിശദമായ അന്വേഷണം തുടരുകയാണ്. അഞ്ചുപേർക്ക് പുറമേ രണ്ടു പേർക്ക് കൂടി സംഭവത്തിൽ പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ആറാം പ്രതി അശുതോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാൾക്കായി തിരച്ചിൽ തുടരുകയാണ്. കൊല്ലപ്പെട്ട പെൺകുട്ടിയെ വലിച്ചിഴച്ച ബലേനോ കാര്‍ അശുതോഷിന്റേതാണെന്നാണ് വിവരം. പെൺകുട്ടി അപകടത്തില്‍പ്പെട്ട ശേഷം 12 കിലോമീറ്റര്‍ വലിച്ചിഴച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതിയായ അമിതിന് കാർ നൽകിയ വിവരം ഉടമയായ അശുതോഷ് പൊലീസിൽ നിന്നും മറച്ചു വച്ചു എന്നും പ്രതികളായ അഞ്ച് പേരെയും രക്ഷിക്കാനാണ് വാഹന ഉടമയുടെ ശ്രമമെന്നും പൊലീസ് പറഞ്ഞു.

അതേസമയം, പ്രതികളായ അഞ്ചു പേരെയും വൈദ്യ പരിശോധനയ്ക്കായി ദില്ലിയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ എത്തിച്ചു. പുതുവത്സര ദിനത്തിലാണ് വീട്ടിലേക്ക് മടങ്ങവെ സ്കൂട്ടറിൽ കാറിടിക്കുകയും കിലോമീറ്ററുകളോളം വലിച്ചിഴയ്ക്കപ്പെടുകയും ചെയ്തതിനെ തുടർന്ന് അഞ്ജലി അതിദാരുണമായി കൊല്ലപ്പെട്ടത്. എന്നാൽ മരിച്ച പെൺകുട്ടിയുടെ സുഹൃത്ത് നൽകിയ മൊഴി പെൺകുട്ടിയുടെ അമ്മ നിഷേധിച്ചു. പ്രതികൾക്ക് വധശിക്ഷ നൽകണമെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്. വ്യക്തമായ തെളിവുകൾ ലഭിച്ചതിനു ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News