മുഹമ്മദ് സുബൈറിനെതിരെ ക്രിമിനല്‍ കുറ്റമില്ലെന്ന് ദില്ലി പോലീസ്

2020ലെ ട്വീറ്റുമായി ബന്ധപ്പെട്ട കേസില്‍ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ ക്രിമിനല്‍ കുറ്റം കണ്ടെത്തിയിട്ടില്ലെന്ന് ദില്ലി പോലീസ് ഹൈക്കോടതിയില്‍. തനിക്കെതിരെ എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് സുബൈര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.

പ്രസ്തുത കേസില്‍ സുബൈറിനെതിരെ ക്രിമിനല്‍ കുറ്റം കണ്ടെത്തിയിട്ടില്ലെന്നും അതിനാല്‍ സുബൈറിന്റെ പേര് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ദില്ലി പോലീസിനു വേണ്ടി ഹാജരായ അഭിഭാഷക നന്ദിത റാവു ദില്ലി ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ അറിയിക്കുകയായിരുന്നു.

ട്വിറ്റര്‍ വഴി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു എന്ന് ആരോപിച്ച് നാഷണല്‍ കമ്മിഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ചൈല്‍ഡ് റൈറ്റ്‌സ് ന്റെ പരാതിയില്‍ 2020ലാണ് പോക്‌സോ വകുപ്പുകള്‍ പ്രകാരം മുഹമ്മദ് സുബൈറിനെതിരെ ദില്ലി പോലീസ് സൈബര്‍ സെല്‍ കേസെടുത്തത്.

2020 ഓഗസ്റ്റ് ആറിന് മുഹമ്മദ് സുബൈര്‍ പങ്കിട്ട ഒരു ട്വീറ്റാണ് എന്‍ സി പി സി ആര്‍ പരാതിയില്‍ പരാമര്‍ശിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മുഖം മങ്ങിയ ഫോട്ടോ ഉള്‍പ്പെട്ടതായിരുന്നു ഈ ട്വീറ്റ്. പെണ്‍കുട്ടിയുടെ ബന്ധുവായ ട്വിറ്റര്‍ ഉപയോക്താവുമായി അദ്ദേഹം നടത്തിയ ഓണ്‍ലൈന്‍ വഴക്കിനിടെയായിരുന്നു ഈ സംഭവം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News