ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്രം ഇടപെടുന്നു; ഗുരുതര ആരോപണവുമായി സുപ്രീംകോടതി

സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള വാക്‌പോര് തുടരുകയാണ്. ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സുപ്രീംകോടതി.

ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളാണ് കൊളീജിയം വിഷയത്തി്ല്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. ജഡ്ജി നിയമനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടലെന്നും ജഡ്ജിമാരുടെ പട്ടികയില്‍ കെളീജിയം നല്‍കാത്ത പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നുമാണ് ഗുരുതര ആരോപണം. കേന്ദ്രസര്‍ക്കാരിന്റെ ജുഡീഷ്യറിയിലേക്കുള്ള കടന്നുകയറ്റം ആശങ്കയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും കോടതിയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ജഡ്ജിമാരുടെ നിയമനത്തിന് നിലവിലെ കൊളീജിയത്തിന് പകരം പുതിയ സംവിധാനം വേണമെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജിജുവിന്റെ പ്രസ്ഥാവന വിവാദമായിരുന്നു.
ഒരിക്കല്‍ സുപ്രീം കോടതി ഭരണാഘടന വിരുദ്ധമെന്ന് കണ്ട് റദ്ദാക്കിയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ വീണ്ടും കൊണ്ടുവരണമെന്നാണ് നിയമമന്ത്രി റിജ്ജിജു ആവശ്യപ്പെട്ടത്. മറ്റു പല മേഖലകളില്‍ എന്നപോലെ ജുഡീഷ്യറിയില്‍ കൂടി കേന്ദ്രം കാവിവത്കരണത്തിന് ശ്രമിക്കുകയാണെന്ന ആരോപണങ്ങള്‍ ഇതോടെ സജീവമാകുകയും ചെയ്തു. അതിനിടയിലാണ് ഇത്തരത്തില്‍ ഗുരുതര ആരോപണവുമായി സുപ്രീംകോടതി രംഗത്തെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News