പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു

പാലക്കാട് പെരിങ്ങോട്ടുകുർശ്ശിയിലെ എ.വി ഗോപിനാഥിന്റെ പാർട്ടിയിൽ ഭിന്നത. പേരിങ്ങോട്ട്കുറിശ്ശി പഞ്ചായത്ത് പ്രസിഡന്റ് രാധമുരളി പ്രസിഡന്റ് സ്ഥാനവും, മെമ്പർ സ്ഥാനവും രാജിവെച്ചു. അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമെന്ന് എ.വി ഗോപിനാഥ്.

കോൺഗ്രസ്സിൽ നിന്നും രാജിവെച്ച മുൻ എം.എൽ എയും , ഡി.സി.സി പ്രസിഡന്റുമായ എ.വി ഗോപിനാഥിനെപ്പമാണ് പെരിങ്ങോട്ട്കുറിശ്ശിയിലെ ഭൂരിഭാഗം കോൺഗ്രസ് പ്രവർത്തകരും നിന്നത്. കൈപത്തി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച കോൺഗ്രസ് പഞ്ചായത്ത് ഭരണ സമതി ഒന്നടക്കം എ.വി ഗോപിനാനെപ്പം അടിയുറച്ച് നിന്നു. എ.വി ഗോപിനാഥിന്റെ പ്രദേശിക പാർട്ടി സംവിധാനത്തിലാണിപ്പോൾ ഭിന്നത വന്നിരിക്കുന്നത്. എ.വി ഗോപിനാഥുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് രാജിവെക്കുന്നതെന്നും , കോൺഗ്രസിനെപ്പം നിന്ന് പ്രവർത്തിക്കുമെന്നും പ്രസിഡന്റ് സ്ഥാനവും , മെമ്പർ സ്ഥാനവും രാജിവെച്ച രാധമുരളി പറഞ്ഞു

ജനാധിപത്യത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും , രാജി കോൺഗ്രസിലെ അഭ്യാന്തരകാര്യമാണെന്നും എ.വി ഗോപിനാഥ് പ്രതികരിച്ചു. രണ്ടര വർഷത്തിന് ശേഷം രാജിവെക്കണമെന്ന വ്യവസ്ഥ ഉണ്ടായിരുന്നുവെന്നും , അവിശ്വാസ പ്രമേയം കൊണ്ടും വരുന്നത് മുന്നിൽ കണ്ടാണ് രാധ മുരളി രാജിവെച്ചതെന്നും എ.വി ഗോപിനാഥ് പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുൻപായി വികസന കോൺഗ്രസ് എന്ന പേരിൽ പാർട്ടി രൂപീകരിക്കാൻ ചർച്ചകൾ നടക്കുന്നതിനിടെയാണ് പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചത് . രാധമുരളിക്കെപ്പം കൂടുതൽ പേർ കോൺഗ്രസിലേക്ക് തിരിച്ച് പോയാൽ എ.വി ഗോപിനാഥിന് തിരിച്ചടിയാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News