വിമാനത്തിൽ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച സംഭവം; പ്രതിയെ ജോലിയിൽനിന്ന് പുറത്താക്കി

എയര്‍ ഇന്ത്യ വിമാനത്തില്‍ വച്ച് സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച പ്രതിയെ യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെൽസ് ഫാർഗോ കമ്പനിയിൽ നിന്ന് പുറത്താക്കി. മുംബൈ സ്വദേശി ശങ്കർ മിശ്രയെയാണ് പുറത്താക്കിയത്. കമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റായിരുന്നു ശങ്കർ മിശ്ര. ആരോപണങ്ങൾ അസ്വസ്ഥതകൾ ഉണ്ടാക്കുന്നതാണെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.

ഇയാള്‍ക്കായി ദില്ലി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പറത്തിറക്കി. കേസില്‍ നാല് എയര്‍ ഇന്ത്യ ജീവനക്കാരുടെ മൊഴിയെടുത്തു. യാത്രക്കാര്‍ മോശമായി പെരുമാറുന്ന സംഭവങ്ങളില്‍ നടപടിക്കായി ഡിജിസിഎ മാര്‍ഗരേഖ പുറത്തിറക്കി.

സ്ത്രീത്വത്തെ അപമാനിക്കല്‍, ബലപ്രയോഗം, പൊതുഇടത്തില്‍ അപമര്യാദയായി പെരുമാറല്‍, എയര്‍ക്രാഫ്റ്റ് ചട്ടലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മിശ്രയ്ക്കെതിരെ കേസെടുത്തത്. ന്യൂയോര്‍ക്കില്‍നിന്നു ദില്ലിയിലേക്കുള്ള വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ നവംബര്‍ 26നാണ് സംഭവം നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News