ഫോൺ ഉപയോഗം വിനയായി,റഷ്യക്ക് നഷ്ടമായത് 89 സൈനികരെ

പുതുവർഷപുലരിയിൽ റഷ്യയ്ക്ക് നേരെ യുക്രൈൻ നടത്തിയ ആക്രമണത്തിൽ റഷ്യക്ക് ഏറ്റത് കനത്ത തിരിച്ചടിയായിരുന്നു.89 സൈനികരാണ് മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. യുദ്ധം ആരംഭിച്ചതിനു ശേഷം റഷ്യക്ക് ഉണ്ടാവുന്ന ഏറ്റവും വലിയ ആൾനാശമാണ് ഇത്.യുഗര്വിനെ തൊടുത്ത ആറു മിക്‌സിലുകളിൽ നാലെണ്ണം പട്ടാളക്കാർ താമസിക്കുന്നതിനു സമീപമുള്ള ആയുധഡിപ്പോയിൽ പതിക്കുകയായിരുന്നു .ഇവിടെ സൂക്ഷിച്ചിട്ടുള്ള ആയുധങ്ങൾക്ക് തീപിടിച്ചതാണ് സ്ഫോടനത്തിനി കാരണമായത് . പട്ടാളക്കാർ തങ്ങളുടെ ഫോൺ ഉപയോഗിചിരുന്നതിനാലാണ് യുക്രൈന് ഈ സ്ഥലം കൃത്യമായി നിർണ്ണയിക്കാൻ കഴിഞ്ഞതെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ കണ്ടെത്തൽ .

കിഴക്കൻ യുക്രൈനിലെ അധിനിവേശ മേഖലകളിൽ ഒന്നായ ഡോൺടെസ്കിലെ മക്കിവ്ക നഗരത്തിൽ ഒരു കോളേജ് കെട്ടിടത്തിലെ താൽക്കാലിക ബാരക്കിലാണ് സൈനികർ ഉണ്ടായിരുന്നത് .ഇവിടെയാണ് യു എസ് നിർമ്മിത മിസൈലുകൾ പതിച്ചത്.ആക്രമണത്തെ തുടർന്ന് കെട്ടിടം പൂർണ്ണമായും തകർന്നു .സൈനികരുടെ കൂട്ടക്കൊലയിൽ റഷ്യയിൽ വാൻ പ്രതിഷേധമാണ് ഉയരുന്നത് .പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇതേ വരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

അതെ സമയം ഖേഴ്‌സൺ പ്രവിശ്യയിൽ തമ്പടിച്ചിട്ടുള്ള റഷ്യൻ സൈനികർക്ക് നേരെ മറ്റൊരാക്രമണം നടത്തിയതായി യുക്രൈൻ സൈന്യം അവകാശപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here