ജീവനക്കാരില്ലാതെ വീര്‍പ്പുമുട്ടി റെയില്‍വേ ഡിവിഷനുകള്‍

റെയില്‍വേയില്‍ വിവിധ ഡിവിഷനുകളിലായി നിരവധി ഒഴിവുകള്‍ നിലവിലുണ്ട്. എന്നാല്‍ അത് നികത്താനുള്ള യാതൊരു നീക്കവും കേന്ദ്രസര്‍ക്കാര്‍ നടത്താത്തതുകൊണ്ട് തന്നെ വീര്‍പ്പുമുട്ടുകയാണ് ഡിവിഷനുകള്‍. തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകളില്‍ മാത്രം 1906 ഒഴിവുകളാണ് നികത്താനുള്ളത്.

തിരുവനന്തപുരം ഡിവിഷനിലെ ജീവനക്കാരുടെ കുറവ് കാരണം ശബരി സ്‌പെഷ്യല്‍ ട്രെയിനുകളിലെ തിരക്ക് നിയന്ത്രാതീതമാണ്. ഗുഡ്‌സ് ട്രെയിനുകള്‍ ഓടുന്നത് ഗാര്‍ഡ് ഇല്ലാതെയാണ്. സ്‌പെഷ്യല്‍ ട്രെയിനുകളില്‍ ടിടിഇമാരുടെ കുറവ് നിയന്ത്രിക്കുന്നത് സ്‌ക്വാഡുകളിലെ ടിടിഇമാരെ കണ്ടെത്തിക്കൊണ്ടാണ്.

തിരുവനന്തപുരം ഡിവിഷനിലെ ഒഴിവുകളില്‍ 780 ഒഴിവുകളും സിവില്‍ വിഭാഗത്തിലാണ്. കമേഴ്‌സ്യല്‍ 173, ഇലക്ട്ര്ിക്കല്‍ 366, ജനറല്‍ 3, മെക്കാനിക്കല്‍ 173, മെഡിക്കല്‍ 29, ഓപ്പറേറ്റിങ് 321, പേഴ്‌സണല്‍ 10, സിഗ്നല്‍ ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ 51 ഒഴിവുകള്‍ വീതമാണ്. ആകെയുള്ളതിന്റെ 20 ശതമാനം തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്. സര്‍വീസിലിരിക്കെ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള നിയമനം മാത്രമാണ് അഞ്ചുവര്‍ഷത്തിനിടെ നടന്നിട്ടുള്ളത്. പാലക്കാട് ഡിവിഷനിലും സ്ഥിതി വ്യത്യസ്തമല്ല. 20 ശതമനാത്തോളം തസ്തികകള്‍ ഇവിടെയും ഒഴിഞ്ഞുകിടക്കുകയാണ്.

ഇത്തരത്തില്‍ നിരവധി ഒഴിവുകള്‍ ഡിവിഷനുകളില്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഗതിശക്തി പദ്ധതിവഴി ജീവനക്കാരെ എടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News