തണുത്ത് വിറങ്ങലിച്ച് ഉത്തരേന്ത്യ; ദില്ലിയിലെ താപനില 2ഡിഗ്രി സെല്‍ഷ്യസ്

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശൈത്യം രൂക്ഷമാകുന്നു. ട്രെയിന്‍-വിമാന സര്‍വീസുകളെ ബാധിച്ചു. ദില്ലിയിലെ കുറഞ്ഞ താപനില 2ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. അതിശൈത്യം കാരണം 32 ട്രെയിനുകള്‍ വൈകി ഓടുകയാണ്. ദില്ലി രാജ്യാന്തര വിമാനത്താവളത്തില്‍ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ദില്ലി എയര്‍പോര്‍ട്ടില്‍ നിന്ന് 34 ആഭ്യന്തര വിമാനങ്ങള്‍ വൈകിയാണ് പുറപ്പെടുന്നത്. ദില്ലിയിലേക്കുള്ള 12 വിമാനങ്ങളും വൈകുന്നുണ്ട്.

ഉത്തരേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും അതിശൈത്യം തുടരുകയാണ്. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും അതി ശൈത്യത്തിലേക്ക് എത്തി. അതി ശൈത്യം കാരണം ദില്ലിയില്‍ ഉള്‍പ്പെടെ ജനജീവിതം താറുമാറായിരിക്കുകയാണ്. ദിവസങ്ങളായി തുടരുന്ന ശൈത്യത്തിന് കുറവുണ്ടായിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here