ഗുലാംനബി ആസാദിനൊപ്പം പാര്‍ട്ടി വിട്ടവര്‍ വീണ്ടും കോണ്‍ഗ്രസിലേക്ക്

ഭാരത് ജോഡോ യാത്ര ജമ്മുകശ്മീരിലേക്ക് കടക്കുമ്പോള്‍ ഗുലാംനബി ആസാദ് പക്ഷക്കാരായി പാര്‍ടിയില്‍ നിന്ന് രാജിവെച്ച 17 പേര്‍ വീണ്ടും കോണ്‍ഗ്രസില്‍ ചേരും. 2022ല്‍ കോണ്‍ഗ്രസിന്റെ വലിയ തിരിച്ചടികളില്‍ ഒന്നായിരുന്നു ഗുലാംനബി ആസാദിന്റെ പാര്‍ട്ടി വിടല്‍. ജമ്മുകശ്മീരില്‍ ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടികളും ഗുലാംനബി ആസാദ് പ്രഖ്യാപിച്ചിരുന്നു

ഗുലാംനബി ആസാദിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി പേര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിരുന്നു. അതില്‍ പതിനേഴുപേരാണ് വീണ്ടും കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ഇതുവരെ ഗുലാംനബി ആസാദിന്റെ പാര്‍ടി പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ഇതേ ചൊല്ലി ആസാദിന്റെ പാര്‍ടിയില്‍ ചേരിതിരിവ് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആ ചേരിതിരിവാണ് ഇപ്പോള്‍ നിരവധിപേരുടെ രാജിക്ക് കാരണമാകുന്നത്.

ഗുലാംനബി ആസാദിനോടുള്ള അടുപ്പവും സൗഹൃദവും കാരണമാണ് പാര്‍ട്ടി വിട്ടതെന്ന് ഇപ്പോള്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്ന നേതാക്കള്‍ വിശദീകരിക്കുന്നു. ബിജെപിക്കെതിരായ പോരാട്ടത്തില്‍ വോട്ടുകള്‍ ഭിന്നിച്ചുപോകാന്‍ കാരണക്കാരാകാതെ ഒന്നിച്ചുനില്‍ക്കുകയാണ് വേണ്ടതെന്നാണ് ഈ നേതാക്കളുടെ അഭിപ്രായം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here