കെ സുരേന്ദ്രനെ മാറ്റാൻ പാർട്ടിയിൽ ഒരു വിഭാഗം ആഗ്രഹിക്കുന്നു:പ്രകാശ് ജാവേദ്ക്കർ

സംസ്ഥാനപ്രസിഡൻ്റ്സ്ഥാനത്ത് നിന്ന് കെസുരേന്ദ്രനെ മാറ്റില്ലെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവേദ്ക്കർ.സുരേന്ദ്രൻ ശക്തനായ പോരാളിയാണെന്നും ലോക്സഭ തിരഞ്ഞെടുപ്പിനെ നേരിടുക അദ്ദേഹത്തിൻ്റെ നേതൃത്വമാണെന്നും ജാവേദ്ക്കർ പറഞ്ഞു.ആലപ്പുഴയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താൻ സംസ്ഥാന പ്രഭാരിയാണെന്നും സംസ്ഥാന നേതൃത്വത്തെ മാറ്റില്ലെന്ന് ഔദ്യോഗികമായി തന്നെയാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.എല്ലാവരേയും ഉൾപ്പെടുത്തി ടീമിനെ വിപുലപ്പെടുത്തും. ജില്ലാ തലത്തിലും ബൂത്ത് തലത്തിലും വിപുലപ്പെടുത്തൽ ഉണ്ടാകും എന്നും ജാവേദ്ക്കർ വ്യക്തമാക്കി.

സുരേന്ദ്രനെ മാറ്റുമെന്നും ബിജെപിയിൽ പ്രശ്നങ്ങളുണ്ട് എന്നതും തെറ്റായ പ്രചാരണമാണ്. എൽഡിഎഫും യുഡിഎഫുമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ സുരേന്ദ്രനെ മാറ്റുമെന്ന പ്രചരണത്തിന് പിന്നിൽ പാർട്ടിയിലുള്ളവരും ഉണ്ടെന്നും ജാവേദ്ക്കർ പറഞ്ഞു. അതിന് പിന്നിലുള്ളവരെ കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഡിസംബർ 31ന് സുരേന്ദ്രന്റെ കാലാവധി കഴിഞ്ഞതിന് പിന്നാലെയാണ് സുരേന്ദ്രനെ മാറ്റുമെന്ന വ്യാപക പ്രചരണം ഉയർന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here