ഡിജിറ്റല്‍ ഇന്ത്യ പുരസ്‌കാരങ്ങള്‍ കേരളം ഏറ്റുവാങ്ങി

കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു വിതരണം ചെയ്തു. മികച്ച ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിനുള്ള പ്ലാറ്റിനം അവാര്‍ഡ്, മികച്ച വെബ്‌സൈറ്റിനുള്ള സ്വര്‍ണ്ണമെഡല്‍, ക്ഷീരശ്രീ പോര്‍ട്ടലിനുള്ള വെള്ളി മെഡല്‍ എന്നിവയാണ വിതരണം ചെയ്തത്. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി വകുപ്പിന്റെ നേതൃത്വത്തിലാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്.
വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പങ്കെടുത്തു.

മികച്ച ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിനുള്ള പ്ലാറ്റിനം അവാര്‍ഡ് കെ- ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി പി വി ഉണ്ണിക്കൃഷ്ണന്‍, ജനറല്‍ മാനേജര്‍ മുഹമ്മദ് റിയാസ്, കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഇന്നോവേഷന്‍ -പ്രൊഡക്ട് ഡയറക്ടര്‍ അജിത് കുമാര്‍ എന്നിവര്‍ ഏറ്റുവാങ്ങി.

മികച്ച വെബ്സൈറ്റിന് കോട്ടയം ജില്ലാ ഭരണആസ്ഥാനത്തിന് ലഭിച്ച സ്വര്‍ണമെഡല്‍ കലക്ടര്‍ പി കെ ജയശ്രീയും ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ ബീന സിറിള്‍ പൊടിപ്പാറയും ഏറ്റുവാങ്ങി. ക്ഷീരശ്രീ പോര്‍ട്ടലിനുള്ള വെള്ളി മെഡല്‍ ക്ഷീരവികസന വകുപ്പ് ഇ ഗവേണന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ രജിത, ഐടി സെല്‍ ഡെയറി ഓഫീസര്‍ മീനകുമാരി, എന്‍ഐസി സയന്റിസ്റ്റ് സിബി ആന്റോ എന്നിവര്‍ ഏറ്റുവാങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here