ഭാര്യയുമായി അവിഹിതബന്ധം; സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് 27കാരന്‍

തന്റെ ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് സുഹൃത്തിനെ പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം കഴുത്തറുത്ത് മൃതദേഹം കത്തിച്ച് 27കാരന്‍.  സംഭവത്തില്‍ ദില്ലിയിലെ വസീറാബാദ് സ്വദേശിയായ റാഷിദാണ് അറസ്റ്റിലായത്.

വസീറാബാദിലെ രാംഘട്ടിന് മുന്നില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വസീറാബാദ് സ്വദേശിയായ മുനിഷുദ്ദീനാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. 90 ശതമാനത്തോളം പൊള്ളലേറ്റനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

സുഹൃത്തിന്റെ ഭാര്യയുമായി മുനിഷുദ്ദിന് അവിഹിത ബന്ധമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.  മുനിഷുദ്ദീന്‍ പ്ലംബറും റാഷിദ് ഇലക്ട്രീഷ്യനുമായിരുന്നു. ഒരുമിച്ച് ജോലി ചെയ്യാന്‍ ഇടവന്നതോടെയാണ് ഇരുവരും സുഹൃത്തുക്കളായത്. ഇരുവരും പരസ്പരം വീടുകള്‍ സന്ദര്‍ശിക്കുക പതിവാകുകയും ചെയ്തു.

അതിനിടെ മുനിഷുദ്ദീനും റാഷീദിന്റെ ഭാര്യയും അടുപ്പത്തിലാവുകയായിരുന്നു. റാഷിദ് മദ്യപിച്ചെത്തി സ്ഥിരമായി ഭാര്യയെ മര്‍ദിക്കുന്നത് പതിവായതോടെ മുനിഷുദ്ദിനും യുവതിയും ചേര്‍ന്ന് ഇയാളെ ഇല്ലാതാക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തു. ഇതിന്റെ ഭാഗമായി മുനിഷുദ്ദീന്‍ റാഷിദിനെ രാംഘട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.

എന്നാല്‍  അവിടെ വച്ച് മദ്യലഹരിയിലായിരുന്ന മുനീഷുദ്ദിനും റാഷിദും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവുകയും റാഷിദ് മുനിഷുദ്ദിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് കഴുത്തറുത്തെടുത്ത ശേഷം മൃതദേഹം കത്തിക്കുകയും ചെയ്തു. മൃതദേഹം കിടന്ന സ്ഥലത്തെത്തിയ പൊലീസ് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് രക്തക്കറയും പേപ്പര്‍ കട്ടറും തീപ്പെട്ടിയും കണ്ടെടുത്തു. തുടര്‍ന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ റഷീദിനൊപ്പം മറ്റൊരാളെയും പൊലീസ് കണ്ടു. പരിശോധിച്ചപ്പോള്‍ അത് മുനിഷുദ്ദിനാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News