ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവം;ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന് റിപ്പോ‍‍‌ർട്ട്.

കാസർകോഡ് ഭക്ഷ്യ വിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ സംഭവത്തിൽ സ്വകാര്യ ആശുപത്രിക്ക് വീഴ്ച പറ്റിയതായി റിപ്പോർട്ട് .
സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രാഥമിക റിപ്പോർട്ട് നൽകി.

കാസർകോഡ് ദേളിയിലെ സ്വകാര്യ ആശുപത്രിയിലാണ് അഞ്ജുശ്രീ ആദ്യം ചികിത്സ തേടിയത്. ജനുവരി 2നും 5 നും രണ്ട് തവണ ആശുപത്രിയിൽ ചികിത്സ തേടിയെത്തി. എന്നാൽ ഭക്ഷ്യ വിഷബാധ തിരിച്ചറിഞ്ഞിട്ടും ആരോഗ്യ വകുപ്പിനെ വിവരമറിയിച്ചില്ല.ആശുപത്രി അധികൃതർക്ക് ഇക്കാര്യത്തിൽ വീഴ്ച പറ്റിയെന്നാണ് ഇന്റലിജൻസ് വിഭാഗത്തിന്റെ കണ്ടെത്തൽ.ഭക്ഷ്യ സുരക്ഷാ വകുപ്പ് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ ഭക്ഷ്യ വിഷ ബാധയാണെന്ന പരാമർശമില്ല.ഫോറൻസിക്, പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരു. സംഭവത്തെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും നിയമ നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു.

സംഭവത്തിൽ മൂന്ന് പേർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കുഴിമന്തി വാങ്ങിച്ച അൽ റൊമാൻസിയ ഹോട്ടൽ ഉടമയും രണ്ട് തൊഴിലാളികളെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.നിലവിൽ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.റിപ്പോർട്ടുകൾ ലഭിച്ച ശേഷം പോലീസ് തുടർനടപടികൾ സ്വീകരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News