സാമ്പത്തികാന്തരം സൃഷ്ടിക്കും, വിദ്യാഭ്യാസത്തെ ബാധിക്കും; വിദേശസർവ്വകലാശാലാ ക്യാമ്പസുകൾ വേണ്ടെന്ന് സി.പി.ഐ.എം

വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാമ്പസുകൾ അനുവദിക്കുന്ന നീക്കം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം. ഈ നീക്കം ഉയർന്ന സാമ്പത്തികഭാരം വിദ്യാർത്ഥികളുടെ തലയിൽ അടിച്ചേൽപ്പിക്കുമെന്നും ഇത്തരം സർവകലാശാലകൾക്ക് സ്വതന്ത്ര്യാധികാരം നൽകുന്നത് അപകടകരമാണെന്നും സി.പി.ഐ.എം കേന്ദ്രനേതൃത്വം വാർത്താകുറിപ്പിലൂലൂടെ അറിയിച്ചു.

ദേശീയ വിദ്യാഭ്യാസനയത്തിന്റെയും കൊവിഡിന്റെയും സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ മേഖല തകർന്നിരിക്കുകയാണ്. വിദേശ സർവകലാശാലകൾക്ക് സ്വയം നിയന്ത്രണാധികാരം കൈവരുന്നത് രാജ്യത്തെ നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ ബാധിക്കും. ഇത്തരം യൂണിവേഴ്സിറ്റികൾ രാജ്യത്തെ നിലവിലുള്ള വിദ്യാഭ്യാസരീതികളെ തച്ചുടക്കുക മാത്രമല്ല, ഉയർന്ന ഫീസുകൾ വഴി അമിത സാമ്പത്തികഭാരം വിദ്യാർത്ഥികളിൽ അടിച്ചേൽപിക്കും. കൊവിഡ് മൂലം വിദ്യാർത്ഥികൾക്കിടയിലെ കൊഴിഞ്ഞുപോക്ക് ഉയർന്നിരിക്കെ ഇത്തരം തീരുമാനങ്ങൾ ആശങ്ക മാത്രമേ ഉണ്ടാകുകയുള്ളൂ; സി.പി.ഐ.എം വാർത്താകുറിപ്പിലൂടെ അറിയിച്ചു.

രാജ്യത്ത് വിദേശ സർവകലാശാലകൾക്ക് അനുമതി നൽകുന്ന നീക്കത്തിനെതിരെ വലിയരീതിയിലുള്ള വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. ഈ സർവകലാശാലകൾക്ക് സ്വയം ഫീസ് നിർണ്ണയിക്കാമെന്നും ഇന്ത്യൻ സർവകലാശാലകളിലെപ്പോലെ പരിധികൾ ബാധകമല്ലായെന്നും കഴിഞ്ഞ ദിവസം യു.ജി.സി ഇറക്കിയ മാർഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News