സുകുമാരൻ നായരുമായി ഭിന്നത; രജിസ്ട്രാറിൻ്റെ കയ്യിൽ നിന്നും രാജി എഴുതി വാങ്ങി എൻഎസ്എസ്

എൻഎസ്എസ് രജിസ്ട്രാർ പിഎൻ സുരേഷ് രാജിവെച്ചു.സുകുമാരൻ നായരുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് രാജിയെന്ന് സൂചന. അടുത്ത ജനറൽ സെക്രട്ടറിയാകുവാൻ സാധ്യത കൽപ്പിക്കപ്പെട്ടയാളായിരുന്നു സുരേഷ്.ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിന് ശേഷം ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രാജി ചോദിച്ചു വാങ്ങുകയായിരുന്നു എന്നാണ് വിവരം. ജനറല്‍ സെക്രട്ടറി തന്നെ രജിസ്ട്രാര്‍ ചുമതല ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.ശശി തരൂർ വിഷയത്തിൽ എൻഎസ്എസ് നേതൃത്വത്തിനുള്ളിലുള്ള അഭിപ്രായ ഭിന്നതയാണ് സുരേഷിൻ്റെ രാജിയിലൂടെ പുറത്ത് വരുന്നത് എന്ന സൂചനയുമുണ്ട്.ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് സുരേഷ്.

സംഘടനയിൽ ആധിപത്യം ഉറപ്പിക്കാൻ നടത്തിയ നീക്കങ്ങൾ നേതൃത്വം മനസിലാക്കിയതോടെയാണ് സുരേഷിൽനിന്ന് രാജി എഴുതി വാങ്ങിയതെന്നാണ് പുറത്ത് വരുന്ന വിവരം.ജി സുകുമാരൻ നായരുടെ പിൻഗാമി സുരേഷ് ആണെന്ന രീതിയിൽ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗങ്ങൾക്കിടയിൽ കടുത്ത അതൃപ്തിക്ക് ഇടയാക്കി.ഇതോടെയാണ് ജനറൽ സെക്രട്ടറി നേരിട്ട് രാജി ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗം രണ്ടു ഉപാധികളാണ് സുരേഷിന് മുന്നിൽ വച്ചത്. ഒന്നുകിൽ രാജി വച്ച് പുറത്തു പോകണം. അല്ലെങ്കിഷൽ പുറത്താക്കുമെന്നും അറിയിച്ചതായിട്ടാണ് സൂചന. ഇതേത്തുടർന്ന് ഇന്നലെ രാത്രി തന്നെ സുരേഷ് രാജി വെക്കുകയായിരുന്നു. കൗൺസിൽ യോഗം ചേർന്നാണ് എൻഎസ്എസിന്റെ കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കുന്നത്.എൻഎസ്എസ്പ്രസിഡന്റ് ഡോ എം ശശികുമാർ , ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ, ട്രഷറർ അയ്യപ്പൻ പിള്ള, കലഞ്ഞൂർ മധു, ഹരികുമാർ കോയിക്കൽ, അഡ്വ. സംഗീത് കുമാർ എന്നിവരാണ് കൗൺസിൽ അംഗങ്ങൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News