ബ്ലാസ്റ്റേഴ്സിന്റെ വിജയക്കുതിപ്പിന് മുംബൈയുടെ ഫുൾസ്റ്റോപ്പ്

കേരളത്തിന്റെ തോൽവിയറിയാത്ത കുതിപ്പിന് വിരാമമിട്ട് മുംബൈ സിറ്റി എഫ്.സി. എതിരില്ലാത്ത നാൾ ഗോളുകൾക്കു മുംബൈ സിറ്റി എഫ്.സി കേരളം ബ്ലാസ്‌റ്റേഴ്‌സിനെ തകർത്തു.

കളി തുടങ്ങിയ ആദ്യമിനുട്ടുകളിൽത്തന്നെ കനത്ത മുന്നേറ്റമാണ് മുംബൈ താരങ്ങൾ കാഴ്ചവെച്ചത്. നാല് ഗോളുകളും പിറന്നത് കളിയുടെ ആദ്യ 25 മിനുട്ടുകളിലാണ്. മുംബൈക്കായി കേരളത്തിന്റെ മുൻതാരമായ ഹോർഹസ് ഡയസ് പെരേര രണ്ട് ഗോളുകൾ നേടി. 4,22 മിനുട്ടുകളിലായിരുന്നു താരത്തിന്റെ ഗോൾ. പത്താം മിനുട്ടിൽ ഗ്രെഗ് സ്റ്റെവാർട്ടും പതിനാറാം മിനുട്ടിൽ ബിപിൻ സിങ് എന്നിവരാണ് മുംബൈയ്ക്കായി മാറ്റ് ഗോളുകൾ നേടിയത്.

ജയത്തോടെ മുംബൈ സിറ്റി എഫ്.സി 33 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. സീസണിൽ മുംബൈ ഇതുവരെ തോൽവിയറിഞ്ഞിട്ടില്ല. തോൽവി വഴങ്ങിയില്ലെങ്കിലും ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News