അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പതിമൂന്നാം സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പതിമൂന്നാം അഖിലേന്ത്യാ സമ്മേളനത്തിന് ഇന്ന് സമാപനമാകും. അസോസിയേഷന്റെ
ഭാരവാഹികളെ ഇന്ന് സ്ഥാനമൊഴിയും .പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഇന്ന് തന്നെയാണ്.സമാധാനത്തിന്റെ പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.ഒരു ലക്ഷം സ്ത്രീകൾ ആണ് പൊതുസമ്മേളനത്തിന്റെ ഭാഗമായി അണി നിരക്കുന്നത്.

നാലുദിവസം നീണ്ടുനിന്ന സമ്മേളനം ഒട്ടേറെ ക്രിയാത്മകമായ ചർച്ചകൾക്ക് കൂടിയാണ് വേദിയായത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി മികച്ച പ്രതിനിധി സംഘങ്ങളാണ് സമ്മേളനത്തിൽ പങ്കെടുത്തത് .മികവുറ്റ സംഘാടനം കൊണ്ടും സ്ത്രീ പങ്കാളിത്തം കൊണ്ടും സമ്മേളനം ശ്രദ്ദേയമായി . രാവിലെ കമ്മീഷന്‍ പേപ്പറുകളുടെ പ്ലീനറി സെഷനോടെയാണ് സമാപന ദിവസത്തെ സമ്മേളന നടപടികൾക്ക് തുടങ്ങുക. തുടര്‍ന്ന് ക്രെഡെന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. പുതിയ കേന്ദ്ര നിര്‍വഹണ സമിതിയെയും പുതിയ കേന്ദ്ര ഭാരവാഹികളേയും സമ്മേളനം തെരഞ്ഞെടുക്കും.

സമാപന പൊതുസമ്മേളനത്തോട് ഔദ്യോഗിക ചടങ്ങുകള്‍ പൂര്‍ത്തിയാവും. വൈകീട്ട് ഒരു ലക്ഷം സ്ത്രീകള്‍ പങ്കെടുക്കുന്ന
പൊതുസമ്മേളനത്തോടെയാണ് സമ്മേളനത്തിന് കൊടിയിറങ്ങുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News