ADVERTISEMENT
പപ്പടബോളി ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍
1.ഇടത്തരം പപ്പടം 25
2.പുട്ടിന്റെ അരിപ്പൊടി ഒരു കപ്പ്
മുളകുപൊടി ഒരു ചെറിയ സ്പൂണ്‍
കായംപൊടി ഒരു ചെറിയ സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
ജീരകം, വെളുത്ത എള്ള് ഓരോ ചെറിയ സ്പൂണ്‍ വീതം
3.എണ്ണ വറുക്കാന്‍ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
-പപ്പടം വൃത്തിയാക്കി വയ്ക്കുക.
-രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു പാകത്തിനു വെള്ളം ചേര്‍ത്ത് ഇഡ്ഡലി മാവിന്റെ പരുവത്തില്‍ കലക്കി വയ്ക്കുക.
-എണ്ണ നന്നായി ചൂടാകുമ്പോള്‍ ഓരോ പപ്പടവും ഈ മിശ്രിതത്തില്‍ മുക്കി എണ്ണയിലിട്ട് പൊരിച്ചെടുത്ത് ബോളി തയാറാക്കാം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.