നിയന്ത്രണം വിട്ട കാര്‍ റോഡരികിലേക്ക് ഇടിച്ചു കയറി; ഒരാള്‍ മരിച്ചു

തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ തിരുമംഗലത്ത് നിയന്ത്രണം വിട്ട കാര്‍ റോഡരികില്‍ നിന്നിരുന്നവരുടെ ഇടയിലേക്ക് ഇടിച്ചു കയറി ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതര പരിക്കുണ്ട്. തിരുമംഗലം സ്വദേശി അംബുജാക്ഷന്‍(55) ആണ് മരിച്ചത്. ഇന്ന് ആറരയോടെ ദേശീയ പാതയിലായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.

അപകടത്തില്‍ ബാബു, ജോസഫ് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അംബുജാക്ഷന്റെ മൃതദേഹം ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വാടാനപ്പള്ളി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News