മഞ്ഞുകാലത്തെ അസുഖങ്ങളെ ചെറുക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

മഞ്ഞുകാലമായതോടെ പല അസുഖങ്ങളും തലപൊക്കിയിരിയ്ക്കുകയാണ്. മിക്കവരും പ്രധാനമായും നേരിടുന്ന പ്രശ്നം തുമ്മലും, കഫക്കെട്ടും, പനിയും, ജലദോഷവുമൊക്കെയാണ്. പെട്ടെന്ന് തന്നെ ഈ അസുഖങ്ങള്‍ പിടിപെടാന്‍ കാരണം രോഗപ്രതിരോധശേഷി കുറയുന്നതു കൊണ്ടാണ്. രോഗപ്രതിരോധശേഷി കൂട്ടി ഇത്തരം അസുഖങ്ങളെ ചെറുക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം……

* വ്യായാമം ചെയ്യുന്നത് – ദിവസേന കൃത്യമായി വ്യായാമം ചെയ്യുന്നത് നമ്മളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും അതുപോലെ, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കൃത്യമായ ഡയറ്റും വ്യായാമവുമെല്ലാം ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നവയാണ്.

* ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താം – ചിലര്‍ക്ക് അമിതമായി ശരീരഭാരം ഉണ്ടാകാം. ചിലര്‍ക്ക് ശരീരഭാരം കുറവും ആയിരിക്കും. നല്ല ആരോഗ്യത്തിന് എല്ലായ്‌പ്പോഴും പൊക്കത്തിനനുസരിച്ചുള്ള ശരീരഭാരം നിലനിര്‍ത്തുന്നതാണ് നല്ലത്. നല്ല കൃത്യമായിട്ടുള്ള ശരീരഭാരം ഉള്ളവരില്‍ രോഗപ്രതിരോധശേഷിയും ഉണ്ടായിരിക്കും. അമിത വണ്ണം നമ്മളുടെ രോഗപ്രതിരോധശേഷി നശിപ്പിക്കുന്നു. അതുപോലെ തന്നെയാണ് വണ്ണം ഇല്ലാത്തതും. ശരിയായ വണ്ണം നിലനിര്‍ത്തുന്നത് നല്ല ആരോഗ്യം തരുന്നതിനും രോഗപ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കും.

* സ്‌ട്രെസ്സ് കുറയ്ക്കാം – മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. മാനസിക സമ്മര്‍ദ്ദം കുറച്ചാല്‍ തന്നെ നല്ല ഉറക്കം ലഭിക്കും. ഇത് നല്ല ദഹനത്തിനും ആരോഗ്യം നല്ല രീതിയില്‍ നിലനിര്‍ത്തുന്നതിനും സഹായിക്കും. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ മെഡിറ്റേഷന്‍, യോഗ എന്നിവയെല്ലാം ചെയ്യാം.

* നന്നായി വെള്ളം കുടിക്കുക – നന്നായി വെള്ളം കുടിച്ചാല്‍ നമ്മളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കും. ഇത് അവയവങ്ങളുടെ കൃത്യമായ പ്രവര്‍ത്തനത്തിനും ശരീരത്തിലേയ്ക്ക് ഓക്‌സിജന്‍ കൃത്യമായി എത്തുന്നതിനും ഇത് സഹായിക്കുന്നു. ഇത് ശരീരത്തില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

* നല്ല ആഹാരങ്ങള്‍ കഴിക്കാം – നല്ല ആഹാരങ്ങള്‍ കഴിച്ചാല്‍ നല്ല ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കും. പ്രോട്ടീന്‍, വിറ്റമിന്‍സ്, മിനറല്‍സ് എന്നിവ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് നമ്മളുടെ ആരോഗ്യത്തിന് നല്ലതാണ്. നല്ല പച്ചക്കറികള്‍, അതുപോലെ, വിറ്റാമിന്‍ സി അടങ്ങിയ ആഹാരങ്ങള്‍ എന്നിവയെല്ലാം കഴിക്കാവുന്നതാണ്. ഇവ നമ്മളുടെ ആരോഗ്യം സംരക്ഷിക്കും. നല്ല നിറമുള്ള പച്ചക്കറികള്‍ കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. പച്ചക്കറികളും ഇലക്കറികളും കഴിക്കുന്നത് ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.

* ഇടയ്ക്കിടയ്ക്ക് കൈകള്‍ കഴുകാം – നമ്മള്‍ ഇടയ്ക്കിടയ്ക്ക് കൈകള്‍ കഴുകുന്നതിലൂടെ അണുക്കള്‍ നമ്മളുടെ ശരീരത്തില്‍ എത്തുന്നത് കുറയ്ക്കാന്‍ സാധിക്കും. ഇത് നമ്മളെ ഒരു നിത്യരോഗി ആക്കുന്നതില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിക്കുന്നു. പ്രത്യേകിച്ച് ശ്വാസകോശ സംബന്ധമായ രോഗങ്ങളെല്ലാം തന്നെ കൈകളിലെ അണുക്കള്‍ വഴി വരുവാന്‍ സാധ്യത കൂടുതലാണ്. മഞ്ഞുകാലത്ത് ശ്വസന സംബന്ധമായ അസുഖങ്ങള്‍ വരുന്നത് നല്ല ബുദ്ധിമുട്ട് ഉണ്ടാക്കും. ഇത്തരം പ്രശ്‌നങ്ങള്‍ വരാതിരിക്കാന്‍ ഇടയ്ക്കിടയ്ക്ക് കൈ കഴുകുന്നത് നല്ലതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News