ജനാധിപത്യ മൂല്യങ്ങളെ എല്ലാവരും ബഹുമാനിക്കണം; ബ്രസീലിലെ അക്രമത്തെ അപലപിച്ച് പ്രധാനമന്ത്രി

ബ്രസീലിന്റെ തലസ്ഥാനമായ ബ്രസീലിയയിൽ നടന്ന അക്രമണ സംഭവങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യ മൂല്യങ്ങളെ എല്ലാവരും ബഹുമാനിക്കണമെന്നാണ് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.ബ്രസീലിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരയുണ്ടായ ആക്രമണത്തിന്റെ വാർത്തകൾ ഉത്കണ്ഠ ഉണ്ടാക്കുന്നതാണ്. ജനാധിപത്യമൂല്യങ്ങളെ എല്ലാവരും ബഹുമാനിക്കണം. ബ്രസീലിലെ സർക്കാരിന് പൂർണ പിന്തുണ അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി.

ബ്രസീലിന്റെ തലസ്ഥാനത്ത് അമേരിക്കൻ മുൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അനുകൂലികൾ അമേരിക്കയുടെ പാർലമെൻ്റ് മന്ദിരമായ ക്യാപിറ്റോൾ ഹിൽ ആക്രമിച്ചതിനു സമാനമായ ആക്രമണമാണ് അരങ്ങേറിയത്.രാജ്യ തലസ്ഥാനമായ ബ്രസീലിയയിൽമൂവായിരത്തിലധികം ആളുകൾ അക്രമം നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നു.ബ്രസീൽ മുൻ പ്രസിഡൻ്റ് ജയ്ർ ബോൾസനാരോ അനുകൂലികളാണ് ബ്രസീൽ പാർലമെൻ്റ് മന്ദിരം ആക്രമിച്ചത്. പ്രസിഡൻ്റിൻ്റെ ഔദ്യോഗിക വസതിയും സുപ്രീംകോടതിയും ആക്രമണത്തിന് ഇരയായി. സംഭവത്തിനു പിന്നിൽ തീവ്രവലതുപക്ഷക്കാരാണെന്ന് പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ പറഞ്ഞു. അക്രമികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഫാസിസ്റ്റ് ആക്രമണമാണ് ഉണ്ടായത്. കലാപം നേരിടാൻ സർക്കാർ സൈന്യത്തെ വിന്യസിച്ചു. രാജ്യത്തിന്റെ ചരിത്രത്തിൽ ഒരിക്കൽ പോലും ഇത്തരമൊരു ആക്രമണം കണ്ടിട്ടില്ല. അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.

ജനുവരി 4 നാണ് ബ്രസീലിൻ്റെ പ്രസിഡന്റായി ലുല ഡ സിൽവ  ചുമതലയേറ്റത്. ഇടത് ട്രേഡ് യൂണിയൻ അംഗമായ ലൂയിസ് ഇനാസിയോ ലുല ഡ സിൽവ തീവ്രവലതുപക്ഷക്കാരായ ജയ്ർ ബോൾസനാരോയെ നേരിയ ഭൂരിപക്ഷത്തിനു പരാജയപ്പെടുത്തിയാണ് അധികാരത്തിൽ എത്തിയത്.ഇതിന് പിന്നാലെയാണ് ബോൾസനാരോയുടെ അനുയായികൾ ക്യാപിറ്റോൾ മോഡൽ ആക്രമണം നടത്തിയത്.കലാപകാരികൾ കയ്യടക്കിവെച്ച തന്ത്രപ്രധാനമേഖലകൾ സൈന്യം തിരിച്ചുപിടിച്ചു. 200 ലധികം അക്രമികളെയും ഇവരെത്തിയ വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News