ഭീതിയുടെ നിഴലില്‍ ജോഷിമഠ്: ഗ്രാമങ്ങളില്‍ നിന്ന് പലായനം തുടരുന്നു

രാജ്യത്തെ തന്നെ ഞെട്ടിക്കുകയാണ് ജോഷിമഠില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. തീര്‍ത്ഥാടന കേന്ദ്രംകൂടിയായ ജോഷിമഠില്‍ കെട്ടിടങ്ങള്‍ ഇടിഞ്ഞുതാഴുകയും ഭൂമി വീണ്ടുകീറുകയും ചെയ്യുന്നു. റോഡുകള്‍ ഇടിയുന്നു. അസാധാരണ പ്രതിഭാസം.

ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ നിന്ന് മുന്നൂറ് കിലോമീറ്റര്‍ അകലെയാണ് തീര്‍ത്ഥാടന കേന്ദ്രം കൂടിയായ ജോഷിമഠ്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ അഞ്ഞൂറിലധികം വീടുകളാണ് വിണ്ടുകീറിയത്. ഇതോടെ നാല് വാര്‍ഡുകളില്‍ പ്രവേശനം നിരോധിച്ചിരിക്കുകയാണ്. ഈ ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ മുഴുവാനും ഒഴിപ്പിക്കും.

ജോഷിമഠിലെ സാഹചര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണ്. അപകടം മുന്നില്‍ കണ്ടുള്ള ഒഴിപ്പിക്കല്‍ നടപടിയോട് എല്ലാവരും സഹകരിക്കണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ ധാമി അഭ്യര്‍ത്ഥിച്ചു.

ജോഷിമഠിലെ സാഹചര്യങ്ങള്‍ പഠിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിദഗ്ധ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ജോഷി മഠില്‍ നടക്കുന്ന ജലവൈദ്യുത പദ്ധതി ഉള്‍പ്പടെയുള്ളവയാണ് ഇപ്പോഴത്തെ പ്രകൃതി പ്രതിഭാസത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നൃത്തിവെക്കണമെന്ന ആവശ്യവും പുതിയ സാഹചര്യത്തില്‍ ഉയരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News