ബിജെപി ജനങ്ങളെ ഭിന്നിപ്പിക്കുന്നു; കൊടും കുറ്റവാളികൾക്ക് സംഘപരിവാർ സ്വീകരണം നൽകി: മുഖ്യമന്ത്രി

അന്ധവിശ്വാസവും  അനാചാരവുമൊക്കെ സമൂഹത്തിൽ തിരിച്ചു കൊണ്ടുവരാൻ ബോധപൂർവം ശ്രമം നടക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ ഇരയാകുന്നത് കൂടുതലും സ്ത്രീകളാണ് എന്നും സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുക്കാനുള്ള ബോധപൂർവ്വമായ ശ്രമം ഉണ്ടാകുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു .അതോടൊപ്പം അക്രമത്തിന് ഇരയായ സ്ത്രീയെ കുറ്റപ്പെടുത്താനുള്ള ശ്രമം ഉണ്ടാകുന്നു എന്നും ഇത്തരം ഒരു പൊതുബോധം സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

ഇത് പുരുഷാധിപത്യ സമൂഹത്തിൻ്റെ ലക്ഷണമാണ് . സംഘപരിവാർ ജനങ്ങളെ ഒന്നിച്ചു നിർത്താനല്ല ശ്രമിക്കുന്നത് . ബിൽക്കിസ് ബാനു കേസിലെ പ്രതികളെ ബിജെപി മാലയിട്ടാണ് സ്വീകരിച്ചത് .ഇത് സംഘപരിവാറിനല്ലാതെ ആർക്കാണ് ചെയ്യാനാകുക. ഇത് നൽകുന്ന സന്ദേശം എന്താണ് ?

സ്ത്രീകളോടും ന്യൂനപക്ഷങ്ങളോടുള്ള ബിജെപിയുടെ സമീപനത്തിൻ്റെ ഉദാഹരണമാണ് ഇതെല്ലാമെന്നും മുഖ്യമന്ത്രി പറഞ്ഞു . ജനാധിപത്യ മഹിളാ അസോസിയേഷൻ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

ഒരു വിഭാഗത്തിന് മാത്രം വിവാഹബന്ധം വേർപെട്ടാൽ ക്രിമിനൽ കേസ് എടുക്കാമെന്ന സ്ഥിതി ആണുള്ളത്. മുസ്ലീം വിഭാഗമാണെങ്കിൽ ക്രിമിനൽ കേസിലെ പ്രതിയാകും. എന്തെല്ലാം തരത്തിലാണ് ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്നത് . ന്യൂനപക്ഷങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയാണ് എന്നും അവരെ ആഭ്യന്തര ശത്രുക്കളായിട്ടാണ് ആർ എസ് എസ് കാണുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു .
കേരളത്തിൽ സംഘപരിവാറിൻ്റെ യഥാർത്ഥ മുഖം പുറത്തെടുക്കാനാകില്ലെന്നും എടുത്താൽ കേരളം ഒറ്റക്കെട്ടായി ഇതിനെതിരെ രംഗത്തുവരും .അതാണ് മുൻ കാല അനുഭവം. മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News