3 ഇരുചക്ര വാഹനങ്ങളിലേക്ക് ടോറസ് ലോറി പാഞ്ഞു കയറി; അപകടത്തില്‍ 2 മരണം

ചേരാനല്ലൂരില്‍ ദേശീയപാതയില്‍ 3 ഇരുചക്ര വാഹനങ്ങള്‍ക്കു മുകളിലൂടെ ടോറസ് ലോറി പാഞ്ഞുകയറി. 2 പേര്‍ക്ക് ദാരുണാന്ത്യം. ഫ്‌ലക്‌സ് പ്രിന്റിങ് സ്ഥാപനത്തിലെ ജോലിക്കാരന്‍ പറവൂര്‍ മന്നം കുര്യാപറമ്പില്‍ ഷംസുവിന്റെ മകന്‍ നസീബ് (38), എറണാകുളം അമൃത ആശുപത്രിയിലെ നഴ്‌സ് പാനായിക്കുളം ചിറയം അറയ്ക്കല്‍ വീട്ടില്‍ ആന്റണിയുടെ ഭാര്യ ലിസ ആന്റണി (38) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇരുവരും ജോലി സ്ഥലത്തേയ്ക്കു പോകവെയായിരുന്നു അപകടം.

അപകടത്തില്‍ ഗുരുതര പരുക്കേറ്റ രവീന്ദ്രന്‍ എന്നയാള്‍ ചികിത്സയിലാണ്. ചേരാനല്ലൂരില്‍ പുതിയതായി തുടങ്ങിയ പെട്രോള്‍ പമ്പിനു മുന്നില്‍ രാവിലെ പത്തേകാലോടെ ആയിരുന്നു അപകടമുണ്ടായത്. പമ്പിലേക്കു തിരിയുന്നതിനായി ഒരു ബൈക്ക് നിര്‍ത്തിയതോടെ പിന്നാലെ വന്ന 2 ഇരുചക്ര വാഹനങ്ങളും നിര്‍ത്തുകയായിരുന്നു. ഈ വാഹനങ്ങളുടെ തൊട്ടുപിന്നാലെയുണ്ടായിരുന്ന ടോറസ് ലോറി മൂന്നു വാഹനങ്ങളെയും ഇടിച്ചു തെറിപ്പിച്ച് അശ്രദ്ധമായി മുന്നോട്ടു പോയതാണ് അപകടത്തിനിടയാക്കിയത്.

ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അപകടമുണ്ടാക്കിയ ഡ്രൈവറെ അറസ്റ്റു ചെയ്തു.
ലിസയുടെ മക്കള്‍: ശ്രേയ റോസ്, ഇസ്ര മരിയ. നാജിയയാണ് നസീബിന്റെ ഭാര്യ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News