വൃത്തിയില്ല ലൈസന്‍സുമില്ല, എറണാകുളത്ത് 3 ഹോട്ടലുകൾക്ക് പൂട്ട് വീണു

എറണാകുളത്ത് വൃത്തിഹീനമായ സാഹചര്യത്തിൽ കണ്ടെത്തിയ മൂന്ന് ഹോട്ടലുകൾ അടച്ചുപൂട്ടി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച ഹോട്ടലുകളാണ് ഭക്ഷ്യസുരക്ഷാ സ്ക്വാഡ് സീല്‍ ചെയ്തത്. 10 സ്ഥാപനങ്ങൾക്ക് പിഴയും ചുമത്തിയിട്ടുണ്ട്.

എറണാകുളം ജില്ലയിലെ 35 സ്ഥാപനങ്ങളിലാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന നടത്തിയത്. ഗുരുതരമായ വീഴ്ച വരുത്തുകയും ലൈസൻസില്ലാതെ പ്രവർത്തിക്കുകയും ചെയ്ത വടക്കത്താനം ബിസ്മില്ല തട്ടുകടയും വൃത്തിഹീനമായി പ്രവർത്തിച്ച ചെല്ലാനം റോസ് ബേക്കേഴ്സിന്‍റെ ഉൽപാദന യൂണിറ്റും, കണ്ടക്കടവ് ബേസിൽ ഹോട്ടലുമാണ് അടച്ചു പൂട്ടാൻ നിർദേശം നൽകിയത്.

10 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുന്നതിനുള്ള നോട്ടീസ് നൽകുകയും വിവിധ ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. 2 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസ് നൽകി. വിവിധ സ്ഥാപനങ്ങളിൽ നിന്നായി 40000 രൂപ പിഴയിനത്തിൽ ഈടാക്കുകയും ചെയ്തു. കോട്ടയം ജില്ലയിൽ ഉണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷ്ണറുടെ നിർദ്ദേശപ്രകാരമാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പരിശോധന പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസവും കൊച്ചി നഗരത്തിലെ ആറ് ഹോട്ടലുകള്‍ പൂട്ടിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here