സംവിധായക നയന സൂര്യയുടെ മരണം; തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ച് യൂണിറ്റ് അന്വേഷിക്കും

യുവസംവിധായിക നയന സൂര്യയുടെ മരണം തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ച് യൂണിറ്റ് അന്വേഷിക്കും. DYSP ജലീൽ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ.ക്രൈംബ്രാഞ്ച് എസ്പി മധുസൂദനന്റെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം.

നയനയുടെ മരണത്തിലെ ദുരൂഹത നീക്കാനാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവിൽ ഇന്ന് ക്രൈംബ്രാഞ്ച് മേധാവിയാണ് ഉദ്യോഗസ്ഥരെ തീരുമാനിച്ചത്. ശാസ്ത്രീയ വശങ്ങള്‍ ഉള്‍പ്പെടുത്തി വിശദമായ അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനം.

നയനയുടെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉടലെടുത്തതിനെ തുടർന്നാണ് കേസിന്റെ അന്വേഷണം ഡിജിപി ക്രൈംബ്രാഞ്ചിന് കൈമാറി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here