നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍;സഹായം അഭ്യര്‍ത്ഥിക്കുന്നു

നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍. കൊച്ചിയിലെ ഗൗതം ആശുപത്രിയില്‍ നടി ചികിത്സയില്‍ തുടരുകയാണ്. ബിഗ് ബോസ് താരം ദിയ സനയാണ് വിവരം പുറത്തുവിട്ടത്. മോളി കണ്ണമാലിയുടെ ചികിത്സയ്ക്കായി സഹായം അഭ്യര്‍ത്ഥിച്ച് ദിയ ഫേസ്ബുക്കില്‍ കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.

‘മോളി കണ്ണമാലി ഗുരുതര അവസ്ഥയില്‍ ഗൗതം ഹോസ്പിറ്റലില്‍ വെന്റിലേറ്റര്‍ ആണ്. അതുകൊണ്ട് നിങ്ങളാല്‍  കഴിയുന്ന ഒരു കൈ സഹായം ചെയ്ത് സഹരിക്കണമെന്ന് വിനീതമായി  അപേക്ഷിക്കുന്നു. ഈ ഗൂഗിള്‍ പേ നമ്പര്‍ മോളിയമ്മയുടെ മകന്‍ ജോളിയുടേതാണ് 8606171648
സഹായിക്കാന്‍ കഴിയുന്നവര്‍ സഹായിക്കണേ’, ആശുപത്രിയില്‍ നിന്നുള്ള ചിത്രം സഹിതം ദിയ ഫേയ്‌സ്ബുക്കില്‍ കുറിച്ചു.

സത്രീധനം എന്ന സീരിയലിലൂടെയാണ് താരം അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. തന്റെ ആദ്യകഥാപാത്രമായ ‘ചാള മേരി’ തന്നെ മോളി ഹിറ്റാക്കി. പിന്നീട് ഈ പേരിലാണ് അറിയപ്പെട്ടതും. പുതിയ തീരങ്ങള്‍ എന്ന സിനിമയിലൂടെയാണ് ബിഗ് സ്‌ക്രീനിലെത്തിയത്. തുടര്‍ന്ന് അന്നയും റസൂലും, അമര്‍ അക്ബര്‍ അന്തോണി, ദ ഗ്രേറ്റ് ഫാദര്‍, കേരള കഫെ, ചാപ്പ കുരിശ്, ചാര്‍ലി തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ മോളി കണ്ണമാലി ഭാഗമായി. ടുമോറോ എന്ന ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നു എന്നതാണ് നടിയെക്കുറിച്ച് ഏറ്റവുമൊടുവില്‍ പുറത്തുവന്നിരുന്ന വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News