സംവരണം നിലനില്‍ക്കുന്ന കാലത്തോളം ഹിന്ദു ഐക്യം സാധ്യമല്ല; വെള്ളാപ്പള്ളിക്കെതിരെ സുകുമാരന്‍ നായര്‍

സംവരണം നിലനില്‍ക്കുന്ന കാലത്തോളം ഹിന്ദു ഐക്യം സാധ്യമല്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. അതേസമയം ഐക്യശ്രമങ്ങളെ അട്ടിമറിച്ചത് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്‍എസ്എസ് സ്ഥാപനങ്ങളില്‍ സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതിന് താന്‍ എതിരല്ല. സമ്പന്നരാണ് സംവരണത്തിന്റെ ഗുണഭോക്താക്കളായി മാറിയത്. ആഡംബര വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന പലരും ഇപ്പോഴും സംവരണ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നു. അതിനെ ന്യായീകരിക്കാനാവുമോ എന്നും സുകുമാരന്‍ നായര്‍ ചോദിച്ചു.

അംഗങ്ങളില്‍ നിന്ന് എന്‍എസ്എസ് നികുതി പിരിക്കുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ എല്ലാവരില്‍ നിന്നും നികുതി പിരിക്കുക്കുന്നുണ്ട്. എന്‍എസ്എസ് എല്ലാവര്‍ക്കും സൗജന്യ വിദ്യാഭ്യാസം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംവരണത്തിന്റെ കാര്യത്തില്‍ മാത്രമാണ് ഇവിടെ ജാതി ഉയര്‍ന്നുവരുന്നത്. സമൂഹത്തില്‍ എല്ലാവരും തുല്ല്യരാണ്. ഒബിസി വിഭാഗത്തില്‍പ്പെട്ട പല ഉന്നത രാഷ്ട്രീയക്കാരുടെയും ഭാര്യമാരുടെ ജാതി നോക്കിയാല്‍ അവരെല്ലാം നായന്മാരാണെന്ന് മനസിലാവും എന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News