കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായി തുടരുമെന്ന കോര്‍ കമ്മിറ്റിയുടെ പ്രസ്താവന; ബിജെപിക്കുള്ളില്‍ വിമര്‍ശനം ശക്തം

കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായി തുടരുമെന്ന കോര്‍ കമ്മിറ്റിയുടെ പ്രസ്താവന നേതാക്കള്‍ അറിയാതെയെന്ന് വിമര്‍ശനം. പ്രസ്താവന നടത്തിയത് അസാധാരണ നടപടിയെന്ന് വിമര്‍ശിച്ച് കൃഷ്ണ ദാസ് പക്ഷം രംഗത്തെത്തി. പ്രസ്താവന ഇറക്കിയത് പി.കെ. കൃഷ്ണദാസുമായി ആലോചിക്കാതെയാണെന്നും പ്രകാശ് ജാവേദ്ക്കര്‍ കീഴ്‌വഴക്കം ലംഘിച്ചുവെന്നും പരാതി ഉയര്‍ന്നു. ദേശീയ നേതൃത്വത്തെ സമീപിക്കാനാണ് വിമത പക്ഷത്തിന്റെ നീക്കം. എം.ടി.രമേശും എ എന്‍ രാധാകൃഷ്ണനും വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു.

സംസ്ഥാന ്രപസിഡന്റ് സ്ഥാനത്ത് നിന്ന് കെസുരേന്ദ്രനെ മാറ്റില്ലെന്ന് പ്രകാശ് ജാവേദ്ക്കര്‍ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. സുരേന്ദ്രന്‍ ശക്തനായ പോരാളിയാണെന്നും ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടുക അദ്ദേഹത്തിന്റെ നേതൃത്വമാണെന്നുമായിരുന്നു ജാവേദ്ക്കറുടെ പ്രസ്താവന.

താന്‍ സംസ്ഥാന പ്രഭാരിയാണെന്നും സംസ്ഥാന നേതൃത്വത്തെ മാറ്റില്ലെന്ന് ഔദ്യോഗികമായി തന്നെയാണ് പറയുന്നത്. എല്ലാവരേയും ഉള്‍പ്പെടുത്തി ടീമിനെ വിപുലപ്പെടുത്തും. ജില്ലാ തലത്തിലും ബൂത്ത് തലത്തിലും വിപുലപ്പെടുത്തല്‍ ഉണ്ടാകും എന്നും ജാവേദ്ക്കര്‍ വ്യക്തമാക്കി. ആലപ്പുഴയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന.

സുരേന്ദ്രനെ മാറ്റുമെന്നും ബിജെപിയില്‍ പ്രശ്നങ്ങളുണ്ട് എന്നതും തെറ്റായ പ്രചാരണമാണ്. സുരേന്ദ്രനെ മാറ്റുമെന്ന പ്രചരണത്തിന് പിന്നില്‍ പാര്‍ട്ടിയിലുള്ളവരും ഉണ്ടെന്നും ജാവേദ്ക്കര്‍ പറഞ്ഞു. അതിന് പിന്നിലുള്ളവരെ കണ്ടെത്തുമെന്നും പ്രകാശ് ജാവേദ്ക്കര്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് നേതാക്കള്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News