പാലക്കാട് ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനക്കൂട്ടം

പാലക്കാട് ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനക്കൂട്ടം. ധോണി മേഖലയിലാണ് കാട്ടാനകള്‍ ഇറങ്ങിയത്. കൂട്ടത്തില്‍ ഉപദ്രവകാരിയായ പി ടി സെവന്‍ ഉണ്ടെന്ന സംശയം നാട്ടുകാരെ പരിഭ്രാന്തരാക്കി.

മൂന്ന് ആനകളാണ് ജനവാസ മേഖലയിലേക്ക് എത്തിയത്. ധോണി ലീഡ് കോളേജ് ഗ്രൗണ്ടില്‍ നിലയുറപ്പിച്ച കാട്ടാനക്കൂട്ടം രാവിലെ ഏഴുമണിയോടെ റോഡിലേക്കു കയറി. പലയിടത്തും കൃഷിയും നശിപ്പിച്ചു.

പിടി സെവന്‍ കൂട്ടത്തിലില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. പി ടി സെവനെ മയക്കുവെടിവെയ്ക്കാന്‍ ഉത്തരവിട്ടിരുന്നെങ്കിലും കൂട് നിര്‍മാണം പൂര്‍ത്തിയാവാത്തതിനാല്‍ വൈകുകയാണ്. ധോണി, മലമ്പുഴ, അകത്തേത്തറ, കവ എന്നിവിടങ്ങളിലാണ് ആനക്കൂട്ടം ഇറങ്ങുന്നത്. കവയില്‍ കഴിഞ്ഞ ദിവസം ഇരുപതിലേറെ ആനകളാണ് കൂട്ടമായെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here