നിലയ്ക്കലില്‍ വാഹനങ്ങളുടെ പാര്‍ക്കിങ്ങ് ഫീസ് പിരിക്കാനുള്ള കരാര്‍ റദ്ദാക്കി

ശബരിമല നിലയ്ക്കലില്‍ വാഹനങ്ങളുടെ പാര്‍ക്കിങ്ങ് ഫീസ് പിരിക്കാനുള്ള കരാര്‍ റദ്ദാക്കി. കൊല്ലം ശൂരനാട് സ്വദേശി സജീവനാണ് പാര്‍ക്കിങ്ങ് ഗ്രൗണ്ട് കരാര്‍ എടുത്തിരുന്നത്. ടെണ്ടര്‍ തുക പൂര്‍ണമായും അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് നടപടി. ഒരു കോടി മുപ്പത് ലക്ഷം രൂപയാണ് കരാറുകാരന്‍ അടക്കാനുള്ളത്. പല തവണ നോട്ടീസ് നല്‍കിയിട്ടും കരാറുകാരന്‍ പണം അടച്ചില്ല. തുടര്‍ന്ന് നിലയ്ക്കലിലെ പാര്‍ക്കിങ്ങ് ഫീസ് വാങ്ങുന്നത് ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like