ബംഗാളിൽ സ്കൂൾ ഉച്ചഭക്ഷണത്തിൽ പാമ്പ്; കുട്ടികൾ ചികിത്സയിൽ

പശ്ചിമ ബംഗാളിലെ  സ്കൂൾ ഉച്ചഭക്ഷണത്തിൽ  പാമ്പ്. ബിർഭും ജില്ലയിലാണ് സംഭവം. ജില്ലയിലെ മയൂരേശ്വര് ബ്ലോക്കിലെ  പ്രൈമറി സ്‌കൂളിലെ 30 ഓളം വിദ്യാർത്ഥികൾക്ക്  തിങ്കളാഴ്ച  വിളമ്പിയ ഉച്ചഭക്ഷണത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. ഭക്ഷണം കഴിച്ച നിരവധി സ്കൂൾ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പയർ നിറച്ച പാത്രങ്ങളിലൊന്നിൽ പാമ്പിനെ കണ്ടെത്തിയതായി ഭക്ഷണം തയ്യാറാക്കിയ സ്കൂൾ ജീവനക്കാരനും പറഞ്ഞു.  ഛർദ്ദിക്കാൻ തുടങ്ങിയതോടെ കുട്ടികളെ റാംപൂർഹട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്നുവെന്നും, അദ്ദേഹം വ്യക്തമാക്കി.
 
എന്നാൽ ഉച്ചഭക്ഷണം കഴിച്ച് കുട്ടികൾക്ക് തുടർച്ചയായി രോഗം വരുന്നതായി നിരവധി ഗ്രാമങ്ങളിൽ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്ന് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ ദിപാഞ്ജൻ ജന മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരാൾ ഒഴികെ എല്ലാ കുട്ടികളും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഒരാൾ  അപകടനില തരണം ചെയ്തുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

സംഭവത്തിൽ പ്രതിഷേധിച്ച് രക്ഷകർത്താക്കൾ സ്‌കൂളിലെ പ്രധാനാധ്യാപകനെ മർദ്ദിക്കുകയും വാഹനം നശിപ്പിക്കുകയും ചെയ്തു  പിന്നീട് ഇവരെ പൊലീസ് ബലം പ്രയോഗിച്ച് പിൻവലിക്കുകയായിരുന്നു. 

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here