ഒരു സൈനികൻ രാജ്യത്തിനായി എന്ത് ചെയ്യണമെന്ന് മാത്രമേ ചിന്തിക്കൂ; പഠാൻ ട്രെയിലർ ഏറ്റെടുത്ത് സിനിമാലോകം

ഷാരൂഖ്ഖാനും ദീപിക പദുകോണും ഒന്നിക്കുന്ന പഠാൻ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ജോൺ എബ്രഹാം വില്ലനായെത്തുന്ന ഈ ആക്ഷൻ ത്രില്ലർ ജനുവരി 25നാണ് തിയേറ്ററുകളിലേക്കെത്തുക.

ആകാംക്ഷ ജനിപ്പിക്കുന്ന ആക്ഷൻ സീനുകളാൽ സമ്പന്നമാണ് ട്രെയിലർ. ഇന്ത്യയെ ഒരു തീവ്രവാദ സംഘടന ആക്രമിക്കുന്നതും,ആ ആക്രമണത്തെ തടയാൻ സൈനികനായ പഠാൻ എത്തുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. സംഘപരിവാർ സംഘടനകൾ ഉയർത്തിയ ഭീഷണിക്ക് പിറകെ വന്ന ട്രെയിലറിനെ വലിയ രീതിയിൽ സിനിമാലോകം സ്വീകരിച്ചുകഴിഞ്ഞു.

ബെഷരം രംഗ് പാട്ട് ഇറങ്ങിയതുമുതൽ വിവാദത്തിലാണ് പഠാൻ. പാട്ടിലെ കാവി ബിക്കിനിക്കെതിരെ വിവിധ സംഘപരിവാർ സംഘടനകൾ രംഗത്തെത്തിയിരുന്നു. അവസാനം സെൻസർ ബോർഡ് തന്നെ പാട്ടിലെ സീനുകൾ വെട്ടാൻ ആവശ്യപ്പെട്ടതും വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News