കേരളത്തിന് അഭിമാനം:11 അംഗ എൻഎസ്എസ് സംഘം റിപ്പബ്ലിക് ദിന പരേഡിലേക്ക്

ഈ വർഷത്തെ റിപ്പബ്ളിക്ക് ദിന പരേഡിൽ കേരളത്തിലെ നാഷണൽ സർവ്വീസ് സ്കീമിനെ പ്രതിനിധീകരിച്ച് പതിനൊന്നംഗ സംഘം പങ്കെടുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു.റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ഏക സന്നദ്ധസേവന വിഭാഗമാണ് നാഷണൽ സർവ്വീസ് സ്കീം.

പരേഡിൽ പങ്കെടുക്കുന്ന സംഘത്തെ കൊല്ലം മാർബസേലിയോസ് മാത്യൂസ് എഞ്ചിനീയറിംഗ് കോളേജിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ദർശന എസ് ബാബു നയിക്കും. കേരളത്തിലെ വിവിധ കോളേജുകളെ പ്രതിനിധീകരിച്ച് ഗൗരി എസ് (നിർമ്മല കോളേജ്, മൂവാറ്റുപുഴ), അനശ്വര വിനോദ് (ശ്രീനാരായണ ഗുരു കോളേജ്, ചേളന്നൂർ, കോഴിക്കോട്), മുഹമ്മദ് ലിയാൻ പി (യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം), സൂര്യലാൽ എൻ പി (കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കോഴിക്കോട്), അഖിൽ രാജൻ (എൻ എസ് എസ് ഹിന്ദു കോളേജ്, ചങ്ങനാശേരി), ദേവിക മേനോൻ (കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, ചേലക്കര), അരുന്ധതി നമ്പ്യാർ (ഗവ. ലോ കോളേജ്, എറണാകുളം), അഞ്ജന കെ മോഹൻ (ടി കെ എം കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കൊല്ലം), പി തരുൺ കുമാർ (വിദ്യാ അക്കാദമി ഓഫ് സയൻസ് & ടെക്നോളജി, തൃശ്ശൂർ), സജിൻ കബീർ (ഗവ. ആർട്സ് കോളേജ്, തിരുവനന്തപുരം) എന്നീ വിദ്യാർത്ഥികളാണ് പരേഡിൽ പങ്കെടുക്കുന്നത്.

ഒരു മാസം ഡൽഹിയിൽ വച്ചായിരിക്കും ക്യാമ്പ് നടക്കുക. ടീമംഗങ്ങൾക്ക് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സ്റ്റേറ്റ് എൻ എസ് എസ് ഓഫീസർ ഡോ.അൻസർ ആർ, എൻ എൻ എസ് എസ് റീജിയണൽ ഡയറക്ടർ ജി. ശ്രീധർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സംസ്ഥാനത്തെ നാലുലക്ഷം വോളന്റിയർമാരിൽ നിന്നാണ് പത്തുപേരെ റിപ്പബ്ലിക്ദിന പരേഡിൽ പങ്കെടുക്കാനായി തിരഞ്ഞെടുത്തത്. സംസ്ഥാന നാഷണൽ സർവ്വീസ് സ്കീമിന്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് ഇത്.

ഒരു മാസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടികളിലും തുടർന്ന് നടക്കുന്ന റിപ്പബ്ളിക്ക് ദിന പരേഡിലും നാഷണൽ സർവ്വീസ് സ്കീം വോളന്റിയേഴ്സ് കേരളത്തെ പ്രതിനിധാനം ചെയ്തു പങ്കെടുക്കുന്നത് അഭിമാനകരമാണെന്ന് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News